Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹോട്ടല്‍ ബില്‍ കണ്ടാല്‍ തട്ടിയതെല്ലാം ദഹിക്കും

Hotel food
കൊച്ചി: അന്തമില്ലാത്ത വിലക്കയറ്റത്താല്‍ നട്ടംതിരിയുന്ന സാധാരണക്കാരനെ വെട്ടിലാക്കി ഭക്ഷണവില വര്‍ദ്ധിപ്പിയ്ക്കാന്‍ ഹോട്ടലുകള്‍ ഒരുങ്ങുന്നു. പാചകവാതക വില വര്‍ദ്ധനയുടെ ചുവടുപിടിച്ചാണ് ഭക്ഷണവില കൂട്ടാന്‍ തീരുമാനമായിരിക്കുന്നത്. ഗ്യാസിന്റെ വില കുത്തനെ ഉയര്‍ന്ന സാഹചര്യത്തില്‍ വില കൂട്ടാതെ പിടിച്ചുനില്‍ക്കാനാവില്ലെന്നാണ് കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റാറന്റ് അസോസിയേഷന്റെ വിശദീകരണം.

ഇടത്തരം ഹോട്ടലുകള്‍ക്ക് പോലും മാസം ഇരുപതിലധികം ഗ്യാസ് സിലണ്ടറുകള്‍ ഉപയോഗിക്കുന്നുണ്ട്. വില വര്‍ദ്ധിച്ച സാഹചര്യത്തില്‍ വന്‍ ബാധ്യതയാണ് ഹോട്ടലുകള്‍ക്കുണ്ടായതെന്ന് ഇവര്‍ പറയുന്നു. ഹോട്ടലുകള്‍ക്കുള്ള സിലിണ്ടറുകള്‍ക്ക് 205 രൂപയാണ് ഒറ്റയടിക്ക് വര്‍ധിച്ചത്. നേരത്തേ വാണിജ്യാവശ്യങ്ങള്‍ക്കുള്ള സിലിണ്ടറുകള്‍ക്ക് 1435 രൂപയായിരുന്നെങ്കില്‍ തിങ്കളാഴ്ച മുതല്‍ ഇത് 1640 രൂപയാക്കി. ഇതിനു പുറമെ ഡീസല്‍ വിലവര്‍ധനയും വിപണിയിലെ വിലക്കയറ്റവും ഹോട്ടല്‍ ബിസിനസ്സിലെ ചെലവ് കൂട്ടിയിട്ടുണ്ട്.

അഞ്ചു രൂപ മുതല്‍ എട്ടുവരെ ഭക്ഷണ സാധനങ്ങള്‍ക്ക് വില ഉയരുമെന്നാണ് സൂചന. ഡീസല്‍ വിലവര്‍ധനയെ തുടര്‍ന്നും സംസ്ഥാനത്തെ ചില ഹോട്ടലുകള്‍ ഭക്ഷ്യസാധനങ്ങള്‍ക്ക് വില വര്‍ധിപ്പിച്ചിരുന്നു. എല്‍.പി.ജിക്ക് വിലവര്‍ധിച്ചതോടെ ഇവര്‍ വീണ്ടും വില കൂട്ടി. ചായക്ക് എട്ടു രൂപവരെയാണ് ചിലയിടങ്ങളില്‍ ഈടാക്കുന്നത്.

മില്‍മ പാലിന്റെ വില വര്‍ധിപ്പിച്ചാല്‍ ചായ പത്ത് രൂപയിലെത്തി നില്‍ക്കുമെന്നാണ് സൂചന. നഗരങ്ങളില്‍ ശരാശരി ഹോട്ടലുകളില്‍ ഉച്ചയൂണിന് 40-80 രൂപ വരെയാണ് ഈടാക്കുന്നത്. അതേസമയം ഗ്രാമപ്രദേശങ്ങളില്‍ വെജിറ്റേറിയന്‍ ഊണിന് 35 മുതല്‍ 50 രൂപവരെയാണ് ഹോട്ടലുകാര്‍ ഈടാക്കുന്നത്.

ആരോടും ചോദിയ്ക്കാതെയും പറയാതെയും വില വര്‍ധിപ്പിച്ചിട്ടും ഒരു നടപടിയും സ്വീകരിക്കാന്‍ ഭക്ഷ്യസുരക്ഷാ വിഭാഗം തയാറാവുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്. പലതിന്റെയും പേരില്‍ ഹോട്ടലുകള്‍ അടിക്കടി വില വര്‍ധിപ്പിക്കുന്നത് ഇവയെ ആശ്രയിക്കുന്ന സാധാരണക്കാര്‍ക്കാണ് വന്‍ തിരിച്ചടിയാവുന്നത്. വയറു നിറയെ തട്ടിയത് ബില്ല് കണ്ടാല്‍ ദഹിയ്ക്കുമെന്ന സ്ഥിതിയാണ് ഇനി വരുന്നതെന്ന് ചുരുക്കം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+