Get Updates
Get notified of breaking news, exclusive insights, and must-see stories!

വ്യാപാരിയുടെ കൊലയ്ക്ക് കാരണം യുവതിയുടെ അവഗണന

കോഴിക്കോട്: മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് സെക്രട്ടറി പി.പി.നസീര്‍ അഹമ്മദി(50)ന്റെ കൊലപാതകവുമായി ബന്ധപ്പെട്ടു ഒരാളെ കൂടി കസ്റ്റഡിയിലെടുത്തു. കൂടാതെ നസീര്‍ അഹമ്മദ് സംഭവദിവസം യുവതിയുടെ വീട്ടില്‍ എത്തിയതായി ഹിഷാമിന് സന്ദേശം നല്‍കിയ യുവാവിനെ തിരയുന്നു.

ഇയാള്‍ ഉടന്‍ പിടിയിലാകുമെന്ന് സൂചന. ചൊവ്വാഴ്ച പിടിയിലായ സരോവരം എരഞ്ഞിപ്പാലം ബൈപ്പാസ് റോഡില്‍ അര്‍ബയിന്‍ എന്ന പേരില്‍ യൂസ്ഡ് കാര്‍ നടത്തുന്ന മലപ്പുറം മന്പാട് സ്വദേശി ഹിഷാം(31)മിന്റെ സഹോദരനാണ് കസ്റ്റഡിയിലായതെന്നറിയുന്നു. സന്ദേശം നല്‍കി ഒളിവില്‍ പോയ യുവാവ് ഹിഷാമിന്റെ സ്ഥാപനത്തിലെ ജീവനക്കാരനാണെന്ന് പൊലീസ് പറഞ്ഞു.

ഏറെക്കാലം അടുപ്പത്തിലായിരുന്ന ചോവായൂര്‍ ശാന്തിനഗര്‍ കോളനിയിലെ യുവതി പിന്നീട് തന്നെ അവഗണിച്ചതാണ് കൊലയ്ക്ക് കാരണമെന്ന് കേസിലെ പ്രധാനപ്രതി ഹിഷാം പറഞ്ഞു. യുവതിയുടെ അവഗണനയ്ക്ക് കാരണം നസീര്‍ അഹമ്മദാണെന്ന് ഹിഷാം വിശ്വസിച്ചിരുന്നു. ബന്ധുവായ യുവതിയുമായി ഏറെക്കാലമായി അടുപ്പം പുലര്‍ത്തിയിരുന്നതായും ഹിഷാം പൊലീസിന് മൊഴി നല്‍കി. നസീര്‍ അഹമ്മദുമായി അടുത്തതോടെ തന്നെ കാര്യമാക്കാതെയായി. കല്യാണവീട്ടില്‍ വച്ച് കണ്ടിട്ടും മിണ്ടിയില്ല. ഫോണിലൂടെയും നേരിട്ടും ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഒഴിഞ്ഞുമാറി. തന്നെ ഒഴിവാക്കാനായി ബന്ധുക്കള്‍ക്കിടയില്‍ മോശമായി ചിത്രീകരിച്ച് സംസാരിച്ചു. നസീറിനെ ഒഴിവാക്കിയാലേ അവരുമായി സൗഹൃദം വീണ്ടെടുക്കാനാവൂയെന്ന് ഉറപ്പിച്ചു. ഇരുവരെയും ഒരുമിച്ചോ, നസീറിനെ ഒറ്റയ്‌ക്കോ പിടികൂടി അപമാനിച്ച് വിടണമെന്നേ ഉദ്ദേശമുണ്ടായിരുന്നൂള്ളൂവെന്നും ഹിഷാം വെളിപ്പെടുത്തി.

ഹിഷാമിന് പുറമെ കേസില്‍ അറസ്റ്റിലായ മന്പാട് സ്വദേശികളും മണല്‍ തൊഴിലാളികളുടമായ കിഴക്കെ തൊടിക കെ.ടി ഷരീഫ്(29), പുള്ളിപ്പാടം കറുകമണ്ണ പള്ളിപറന്പില്‍ പി.പി.ഷിഹാബ്(30), കറുകമണ്ണ കുന്നുംപറന്പത്ത് പുള്ളിപ്പാടം കെ.സുമേഷ്(24), നടുവക്കാട് കാക്കപ്പാറ കെ.പി.ഷബീര്‍(36) എന്നിവരെ ബുധനാഴ്ച കുന്നമംഗലം മജിസ്‌ട്രേറ്റിന്റെ മുന്പാകെ ഹാജരാക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+