വിദേശനിക്ഷേപത്തില്‍ വ്യക്തത വേണം:കോടതി

വിദേശ നിക്ഷേപം സര്‍ക്കാറിന്റെ നയപരമായ കാര്യമാണ് എന്നും നയപരമായ കാര്യങ്ങളില്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നില്ല എന്നും വ്യക്തമാക്കിയ കോടതി പക്ഷേ നിയമപരമായ കാര്യങ്ങള്‍ പരിശോധിക്കും എന്ന് മുന്നറിയിപ്പ് നല്‍കി.
ഇക്കാര്യം സ്‌ബന്ധിച്ച് ഒക്ടോബര്‍ 12ന് മറുപടി നല്‍കാന്‍ അറ്റോര്‍ണി ജനറലിന് കോടതി നിര്‍ദ്ദേശം നല്‍കുകയും ചെയ്‌തു. അതേസമയം കേസില്‍ നോട്ടീസ് അയക്കാന്‍ കോടതി തയ്യാറായില്ല.
ചില്ലറ വ്യാപാര മേഖലയില്‍ 51 ശതമാനം വിദേശ നിക്ഷേപം അനുവദിക്കാനുള്ള തീരുമാനം എടുക്കുമ്പോള്‍ റിസര്‍വ് ബാങ്കിന്റെ വിദേശ നിക്ഷേപം സംബന്ധിച്ച മാനദണ്ഡങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പാലിച്ചിട്ടില്ല, ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ടിന് വിരുദ്ധമാണ് ഈ തീരുമാനം, എന്നിങ്ങനെ ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കവെയാണ് ഇക്കാര്യത്തില്‍ കോടതിയുടെ ഇടപെടല്‍ ഉണ്ടായിരിക്കുന്നത്.
സുപ്രീം കോടതി അഭിഭാഷകനായ എംഎല്‍ ശര്‍മയാണ് ഈ പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ഈ കേസ് അടുത്ത വെള്ളിയാഴ്‌ച വീണ്ടും പരിഗണിക്കുന്നതായിരിക്കും.
ഇതിനിടയില്‍ ചില്ലറ വ്യാപാര രംഗത്തെ വിദേശ നിക്ഷേപം കര്‍ഷകര്‍ക്ക് ഗുണകരമാണ് എന്ന് എഐസിസി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു. കശ്‌മീരില്‍ യൂത്ത് കോണ്‍ഗ്രസ് ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തില്‍ ആണ് രാഹുല്‍ ഇങ്ങനെ ഒരു അഭിപ്രായ പ്രകടനം നടത്തിയിരിക്കുന്നത്.
ഇടനിലക്കാരെ കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വില്‌പനയില്‍ നിന്നും ഒഴിവാക്കാന്‍ ഈ പുതിയ നയം സഹായിക്കും എന്നും ചില്ലറ വ്യാപാര രംഗത്ത് കൂടുതല്‍ വിദേശ നിക്ഷേപം വരുന്നതോടെ രാജ്യത്ത് കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉണ്ടാകും എന്നും ആണ് രാഹുലിന്റെ വിശദാകരണം.












Click it and Unblock the Notifications