വ്യാപാരിയെ കൊന്നത് ബിസിനസ്സ് വൈരാഗ്യം മൂലം?
കോഴിക്കോട്: മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് സെക്രട്ടറിയും വ്യാപാരിയുമായ പിപി നസീര്‍ അഹമ്മദിനെ കൊലപ്പെടുത്തിയതിന് പിന്നില്‍ ബിസിനസ്സ് വൈരാഗ്യമാണോ എന്ന കാര്യം പൊലീസ് പരിശോധിക്കുന്നു. ബിസിനസ്സ് രംഗത്ത് മാത്രമല്ല സംഘടനാരംഗത്തും തിളങ്ങി നിന്നിരുന്ന വ്യക്തിയായിരുന്നു നസീര്‍. കോഴിക്കോട് കാലിക്കറ്റ് ചേംബര്‍ ഓഫ് പ്രസിഡന്റ് സഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട് അന്നുതന്നെയാണ് നസീര്‍ കൊല്ലപ്പെട്ടതെന്നതും സംശയത്തിനിട നല്‍കുന്നു.
നസീറിനെ കൊലപ്പെടുത്തണമെന്ന ലക്ഷ്യം തങ്ങള്‍ക്കില്ലായിരുന്നുവെന്നാണ് കേസിലെ ഒന്നാം പ്രതി ഹിഷാമിന്റെ മൊഴി. എന്നാല്‍ തെളിവെടുപ്പിനായി ഇയാളെ എരഞ്ഞിപ്പാലത്തും ശാന്തിനഗര്‍ കോളനിയിലും കൊണ്ടു പോയപ്പോള്‍ തികച്ചും ആഹ്ലാദവാനായാണ് കാണപ്പെട്ടത്. യാതൊരു വിധ കുറ്റബോധവും ഇയാള്‍ പ്രകടിപ്പിച്ചില്ലെന്നതും പൊലീസിനെ കുഴക്കുന്നു. കോടതിയില്‍ ഹാജരാക്കിയപ്പോഴും ഇയാള്‍ ഇതേ രീതിയില്‍ തന്നെയാണ് പെരുമാറിയത്.
ഹിഷാമിന്റെ സഹോദരന്‍ ഹിര്‍ഷാനും കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. സ്ത്രീ വിഷയമാണ് കൊലപാതകത്തിന് പിന്നിലെങ്കില്‍ സഹോദരനേയും ഇതില്‍ ഉള്‍പ്പെടുത്താന്‍ പ്രതി താത്പര്യപ്പെടില്ലെന്ന് പൊലീസ് പറയുന്നു. ഇതോടെയാണ് കൊലയ്്ക്ക് പിന്നില്‍ മറ്റു ചില ലക്ഷ്യങ്ങളുണ്ടോയെന്ന കാര്യം പൊലീസ് അന്വേഷിക്കുന്നത്. കൊലപാതകവുമായി ബന്ധപ്പെട്ട് ആറു പേര്‍ പിടിയിലായെങ്കിലും സംഭവത്തിന്റെ ചുരുളഴിയ്ക്കാന്‍ പൊലീസിന് ഇനിയും കഴിഞ്ഞിട്ടില്ല. അതേസമയം നസീറുമായി അടുപ്പമുണ്ടായിരുന്ന പ്രമുഖ സ്‌കൂളിലെ അധ്യാപികയായ യുവതിയെ പൊലീസ് വീണ്ടും ചോദ്യം ചെയ്യും.












Click it and Unblock the Notifications