കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോകമുത്തശ്ശി വിടപറഞ്ഞു

  • By Nisha Bose
Google Oneindia Malayalam News

ലണ്ടന്‍: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയെന്ന് കണക്കാക്കപ്പെട്ടിരുന്ന ആന്റിസ വിച്ചാവ അന്തരിച്ചു. 132 വയസായിരുന്നു. രണ്ടു വര്‍ഷം മുന്‍പ് ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി എന്ന റെക്കോര്‍ഡിനായി വിച്ചാവ അപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ജനന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ കഴിയാത്തതിനാല്‍ വിച്ചാവയെ പ്രായം കൂടിയ വ്യക്തിയായി അംഗീകരിക്കാന്‍ കഴിയില്ലെന്നായിരുന്നു ഗിന്നസ് ബുക്ക് അധികൃതരുടെ വാദം. അതിനാല്‍ ലോകമുത്തശ്ശിപ്പട്ടം വിച്ചാവയ്ക്ക് നഷ്ടപ്പെട്ടു.

സോവിയറ്റ് കാലത്തെ രേഖകള്‍ പ്രകാരം വിച്ചാവ 1880 ജൂലൈ എട്ടിനാണ് ജനിച്ചത്. രണ്ടു ലോക മഹായുദ്ധങ്ങള്‍ക്കും റഷ്യന്‍ വിപ്‌ളവത്തിനും ജോര്‍ജിയക്കാരിയായ ഇവര്‍ സാക്ഷിയായി.

ജോര്‍ജിയയിലെ മലയോരഗ്രാമമായ സാചിനോയില്‍ താമസമാക്കിയ വിച്ചാവയ്ക്ക് തേയില നുള്ളുന്ന ജോലിയായിരുന്നു. 1965ല്‍ തന്റെ എണ്‍പത്തി അഞ്ചാം വയസ്സില്‍ ജോലിയില്‍ നിന്ന് വിരമിച്ചു. മുന്ന് മക്കളാണ് വിച്ചാവയ്ക്ക്. 12 പേരക്കുട്ടികളേയും അവരുടെ 18 മക്കളേയും അതിനടുത്ത തലമുറയിലെ നാലു മക്കളേയും കാണാന്‍ വിച്ചാവയ്ക്ക് കഴിഞ്ഞു.

ജനന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ലോകത്തില്‍ ഏറ്റവും കൂടുതല്‍ കാലം ജീവിച്ചിരുന്ന വ്യക്തിയെന്ന റെക്കോര്‍ഡ് വിച്ചാവയുടെ പേരിലായേനെ. റഷ്യന്‍ വിപ്ലവത്തിനിടയില്‍ തന്റെ ജനന സര്‍ട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുവെന്നാണ് വിച്ചാവ പറഞ്ഞിരുന്നത്.

English summary
A WOMAN who claimed to be the oldest person ever was reported dead last night.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X