കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപിഎ സര്‍ക്കാര്‍ ശീതകാലസമ്മേളനം കടക്കില്ല

  • By Shabnam Aarif
Google Oneindia Malayalam News

Sushama Swaraj
ഭോപ്പാല്‍: യുപിഎക്ക്‌ അധികകാലം കേന്ദ്രത്തില്‍ ഭരണത്തില്‍ തുടരാന്‍ കഴിയില്ല എന്ന്‌ പ്രതിപക്ഷ നേതാവ്‌ സുഷമ സ്വരാജ്‌ അഭിപ്രായപ്പെട്ടു. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന്‌ അപ്പുറം യുപിഎ സര്‍ക്കാറിന്‌ നിലനില്‍ക്കാനാവില്ല എന്നാണ്‌ സുഷമ പറഞ്ഞത്‌.

തൃണമൂല്‍ കോണ്‍ഗ്രസ്‌ പിന്തുണ പിന്‍വലിച്ചതോടെ യുപിഎ സര്‍ക്കാര്‍ ന്യൂനപക്ഷമായി മാറി എന്നും, പ്രധാന തീരുമാനങ്ങള്‍ ഒന്നും എടുക്കാനുള്ള അവകാശം ഇപ്പോള്‍ സര്‍ക്കാറിന്‌ ഇല്ല എന്നുമാണ്‌ സുഷമ യുപിഎ സര്‍ക്കാര്‍ ശീകാല സമ്മേളനം താണ്ടില്ല എന്നതിനു കാരണമായി നിരത്തിയിരിക്കുന്നത്‌.

ബിജെപിയുടെ യുവ സംഘടനയായ ഭാരതീയ ജനത യുവ മോര്‍ച്ചയുടെ യുവ സങ്കല്‌പ്‌ ബൈക്ക്‌ റാലിയെ സംബോധന ചെയ്‌തു സംസാരിക്കുകയായിരുന്നു സുഷമ സ്വരാജ്‌. സ്വാമി വിവേകാനന്ദന്റെ നൂറ്റമ്പതാമത്തെ ജന്മദിനത്തിന്റെ ഭാഗമായാണ്‌ ബൈക്ക്‌ റാലി സംഘടിപ്പിച്ചത്‌.

മന്‍മോഹന്‍ സിങ്‌ സര്‍ക്കാറിന്‍രെ അഴിമതി മൂന്ന്‌ ലോകവും കടന്നു എന്നാണ്‌ സുഷമ വിശേഷിപ്പിച്ചത്‌. കോമണ്‍ വെല്‍ത്ത്‌ ഗെയിംസ്‌ അഴിമത്‌ ഭൂമിയിലും, 2ജി സ്‌പെക്ട്രം ആകാശത്തും, കല്‍ക്കരി ഖനനം ഭൂമിക്കുള്ളിലൂടെ പാതാളത്തെത്തി എന്നും വിശദീകരിച്ചാണ്‌ മന്‍മോഹന്‍ സിങ്‌ സര്‍ക്കാറിന്റെ ആഴിമതി മൂന്നു ലോകവും കടന്നു എന്നു പറഞ്ഞത്‌.

ത്രിലോക്‌ കറപ്‌ഷന്‍ എന്നാണ്‌ സുഷമ യുപിഎ സര്‍ക്കാറിന്റെ അഴിമതിയെ വിശേഷിപ്പിച്ചത്‌. ഈ അഴിമതികളില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ്‌ ചില്ലറ വ്യാപാറ മേഖലയില്‍ വിദേശ നിക്ഷേപവും, എല്‍പിജി സിലിണ്ടര്‍ പ്രശ്‌നവും എടുത്തിട്ടത്‌. സുഷമ ആരോപിച്ചു.

English summary
Senior BJP leader Sushma Swaraj has claimed that the UPA government will not be able to survive beyond the Winter Session of Parliament.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X