കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൂടംകുളം: റഷ്യക്ക് അതൃപ്തി

  • By Nisha Bose
Google Oneindia Malayalam News

Kudankulam,
ദില്ലി: കൂടംകുളം ആണവ നിലയത്തിലെ മൂന്നും നാലും പല്‍ന്റുകള്‍ക്ക് ആണവബാധ്യതാനിയമം ബാധകമാക്കാനുള്ള നീക്കത്തോട് റഷ്യയ്ക്ക് വിയോജിപ്പ്. ഏതെങ്കിലും സംരംഭത്തില്‍ ഏര്‍പ്പെട്ടതിനു ശേഷം അതു പൂര്‍ത്തിയാകുന്നതിനു മുമ്പു ചട്ടങ്ങളില്‍ മാറ്റം വരുന്നതിലാണ് റഷ്യയ്ക്ക് അതൃപ്തി.

കൂടംകുളം ആണവനിലയത്തിന്റെ മൂന്നും നാലും റിയാക്ടറുകള്‍ സ്ഥാപിക്കുന്നതു സംബന്ധിച്ച് ഇന്ത്യയും റഷ്യയും തമ്മില്‍ ധാരണയുണ്ടാക്കിയ സമയത്ത് ഇന്ത്യ ആണവബാധ്യതാനിയമം ഏര്‍പ്പെടുത്തുന്ന കാര്യം പരാമര്‍ശിച്ചിരുന്നില്ല. അതുകൊണ്ടു തന്നെ ആണവബാധ്യതാനിയമം ഇവയ്ക്ക് ബാധകമല്ലെന്നാണ് റഷ്യയുടെ വാദം. അപകടമുണ്ടായാല്‍ അതിന്റെ ബാധ്യത വിതരണക്കാരനും കൂടി ബാധകമാക്കുന്നതാണ് നിയമം.

വിദേശകാര്യമന്ത്രി എസ്എം കൃഷ്ണയുമായി തിങ്കളാഴ്ച നടന്ന കൂടിക്കാഴ്ചയില്‍ റഷ്യന്‍ ഉപപ്രധാനമന്ത്രി ദിമിത്രി റോഗോസിനാണ് ഇക്കാര്യം അറിയിച്ചത്. കൂടംകുളത്തെ റഷ്യന്‍ റിയാക്ടറുകള്‍ 'ഏറ്റവും സുരക്ഷിത'മാണെന്നും അദ്ദേഹം പറഞ്ഞു.

ഒന്ന്, രണ്ട് റിയാക്ടറുകളുടെ കാര്യത്തിലില്ലാതിരുന്ന ഉപാധി അടുത്ത ഘട്ടങ്ങളുടെ മേല്‍ ചുമത്തുന്നതു വഴി ചെലവ് കുത്തനെ ഉയരാനിടയാവുമെന്ന് റഷ്യ മുന്‍പ് അറിയിച്ചിരുന്നു. വന്‍ മുതല്‍മുടക്കില്‍ ടെലികോം 2ജി മേഖലയില്‍ പ്രവേശിച്ച സിസ്‌റ്റെമയ്ക്ക് ഇപ്പോള്‍ അതേ കാര്യത്തില്‍ ലേലത്തില്‍ പങ്കെടുക്കേണ്ടിവരുന്നത് അനുചിതമാണെന്നും റഷ്യ അറിയിച്ചു.

English summary
Russia on Monday made very clear to India its unhappiness over two key bilateral issues-- Kudankulam Nuclear Power Plant (KKNPP) 3 and 4 and investments by its telecom company Sistema in the country, saying rules of the game should never be reconsidered till it is over.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X