ദീപാലങ്കാരം വേണ്ടെന്ന് കെഎസ്ഇബി

വൈദ്യുതികമ്മിഷന്റെ ഉത്തരവ് പാലിക്കാത്ത ഉപഭോക്താക്കളെ സംബന്ധിച്ച വിവരം കമ്മിഷന്‍ മുമ്പാകെ നവംബര്‍ അവസാനത്തോടെ ബോര്‍ഡ് സമര്‍പ്പിക്കും. ഈ വിവരങ്ങള്‍ പരസ്യപ്പെടുത്തുമെന്നും ബോര്‍ഡ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ഒക്‌ടോബര്‍ മുതല്‍ 2013 മാര്‍ച്ച് വരെ ജലവൈദ്യുതിയുടെ കുറവ് നികത്തുന്നതിന് വേണ്ടി വാങ്ങുന്ന താപവൈദ്യുതിക്ക് ചെലവാകുന്ന അധിക തുക ഇന്ധനചാര്‍ജായി 2012 ജൂണ്‍ മുതല്‍ ഈടാക്കാന്‍ അനുവദിക്കുമെന്ന് കമ്മിഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ കാലയളവിലെ ഓരോ ഉപഭോക്താവിന്റെയും യഥാര്‍ഥ ഉപയോഗം കണക്കാക്കിയായിരിക്കും സര്‍ചാര്‍ജ് ഈടാക്കുക. അതിനാല്‍ ഉപയോഗം പരമാവധി നിയന്ത്രിച്ച് സര്‍ചാര്‍ജ് തുക ഗണ്യമായി കുറയ്ക്കാനാകും.
ദീപാലങ്കാരം അടക്കം ഉപഭോഗം നിയന്ത്രിക്കുന്ന നടപടികള്‍ കൈക്കൊള്ളാന്‍ ഒക്ടോബര്‍ 22നകം ഡിവിഷന്‍ ഓഫിസുകളില്‍ ബന്ധപ്പെട്ടവരുടെ യോഗം വിളിക്കാന്‍ വൈദ്യുതി ബോര്‍ഡിന്റെ ഉന്നതതല യോഗം തീരുമാനിച്ചു. ഉപഭോഗം നിയന്ത്രിക്കാത്തവര്‍ക്ക് നോട്ടീസ് നല്‍കും. അതിന് ശേഷം വേണ്ടിവന്നാല്‍ വിച്ഛേദിക്കും.
എല്ലാ ചെറുകിട വ്യവസായികളും വാണിജ്യ ഉപയോക്താക്കളും കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപയോക്താക്കളും ഉപയോഗം പരമാവധി കുറയ്ക്കണമെന്ന കമ്മിഷന്റെ നിര്‍ദേശം നടപ്പില്‍ വരുത്തണമെന്നും അതുവഴി സംസ്ഥാനം അഭിമുഖീകരിക്കുന്ന അതിരൂക്ഷമായ വൈദ്യുതി പ്രതിസന്ധി തരണം ചെയ്യുന്നതിന് ബോര്‍ഡിനെ സഹായിക്കണമെന്നും അഭ്യര്‍ഥിച്ചു.












Click it and Unblock the Notifications