കിങ്ഫിഷറിന്റെ ലൈസന്‍സ് റദ്ദാക്കി

സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനുള്ള പദ്ധതി സമര്‍പ്പിക്കാന്‍ ഡി.ജി.സി.എ കമ്പനിയോടാവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിനായി കൂടുതല്‍ സമയം നല്‍കണമെന്നായിരുന്നു കിങ്ഫിഷറിന്റെ നിലപാട്.
ഏഴായിരം കോടി രൂപയോളം കടബാധ്യതയുള്ള കിങ്ഫിഷര്‍ കഴിഞ്ഞ ഏഴുമാസമായി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കിയിരുന്നില്ല. ഇതെ തുടര്‍ന്ന് ജീവനക്കാര്‍ സമരത്തിലായിരുന്നു. സെപ്തംബര്‍ 30 മുതല്‍ ഇരുന്നൂറ്റമ്പതോളം എഞ്ചിനിയര്‍മാര്‍ ആരംഭിച്ച പണിമുടക്കില്‍ പിന്നീട് പൈലറ്റുമാരും അണിചേരുകയായിരുന്നു. സമരക്കാരുമായി പലവട്ടം ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമായിരുന്നില്ല.
ജീവനക്കാരുടെ സമരം മൂലം വിമാനക്കമ്പനിയുടെ മിക്ക സര്‍വീസുകളും റദ്ദാക്കിയിരുന്നു. ഇത് യാത്രക്കാരെ ഏറെ ബുദ്ധിമുട്ടിലാക്കിയതായി ഡിജിസിഎ വിലയിരുത്തി. ഇതിനിടെ നവംബര്‍ ആറു മുതല്‍ സര്‍വീസുകള്‍ പുനരാരംഭിയ്ക്കുമെന്ന് കമ്പനി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. അഞ്ചു സര്‍വീസുകളെങ്കിലും നടത്തിയില്ലെങ്കില്‍ കമ്പനിയുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് വ്യോമയാനമന്ത്രി അജിത് സിങ് കമ്പനിയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.












Click it and Unblock the Notifications