Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉത്തര്‍പ്രദേശില്‍ ബസ്സിന് തീപിടിച്ച് 12 മരണം

കാണ്‍പൂര്‍: ഉത്തര്‍പ്രദേശില്‍ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് 12പേര്‍ മരിച്ചു. ഫത്തേപൂര്‍ ജില്ലയിലാണ് സംഭവം. 32 പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്.

മരിച്ചവരില്‍ ഭൂരിഭാഗം പേരും ഫത്തേപുര്‍ സ്വദേശികളാണെന്നാണ് അറിയുന്നത്. ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം. പൊള്ളലേറ്റവരെ ആദ്്യം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ലാലാ ലജ്പത് റായ് ആശുപത്രിയിലേയ്ക്ക് മാറ്റി. ജഹനാബാദ് നഗരത്തിലെ ബസ് സ്റ്റാന്റില്‍ നിന്ന് പുറപ്പെട്ട ബസ് ഒരു കിലോമീറ്റര്‍ പിന്നിട്ടപ്പോഴാണ് അപകടമുണ്ടായത്. ഓടിക്കൊണ്ടിരുന്ന ബസ് 11,000 കെവി ഹൈടെന്‍ഷന്‍ വൈദ്യുതി ലൈനില്‍ തട്ടിയതാണ് അപകടത്തിന് വഴിയൊരുക്കിയത്.

വൈദ്യുതി ലൈനില്‍ തട്ടിയതിനെത്തുടര്‍ന്ന് പവര്‍ കേബിള്‍ ബസ്സിന് പുറത്തേയ്ക്ക് വീഴുകയും തീപിടുത്തമുണ്ടാവുകയുമായിരുന്നു. അമൗലി വഴി ഫത്തേപ്പൂര്‍ സദറിലേയ്ക്ക് പോവുകയായിരുന്ന ബസ്സില്‍ അമ്പതോളം യാത്രക്കാരാണ് ബസിലുണഅടായിരുന്നത്. പന്തണ്ടോളം യാത്രക്കാരും ഡ്രൈവറും ബസ്സില്‍ നിന്ന് ചാടി രക്ഷപ്പെട്ടു.

മെയ് 19ന് തീര്‍ത്ഥാടകരുമായി പോയ ബസ്സിന് തീപിടിച്ച് ഉത്തര്‍പ്രദേശില്‍ 16 പേര്‍ മരിച്ചിരുന്നു. ഫൈസലാബാദില്‍ നിന്നും അജ്മീറിലെ സൂഫി ക്ഷേത്രത്തിലേയ്ക്ക് പോയവരാണ് അന്ന് അപകടത്തില്‍ പെട്ടത്. എതിരെ വന്ന് ട്രക്കുമായി കൂട്ടിയിടിച്ചതാണ് അപകടത്തിനിടയാക്കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+