കൊടിക്കുന്നില്‍ സുരേഷ് മന്ത്രിയാകും

ദളിത് പ്രതിനിധി എന്നതും സുരേഷിന് അനുകൂല ഘടകമാണ്. കേന്ദ്ര മന്ത്രിസഭയില്‍ കേരളത്തില്‍ നിന്ന് ഇതുവരെ ദളിത് പ്രാതിനിധ്യം ഉണ്ടായിട്ടില്ലെന്നതും സാധ്യത വര്‍ധിപ്പിക്കുന്നു. കേരളത്തില്‍ നിന്നുളള ഒരു മുതിര്‍ന്ന മന്ത്രിക്ക് ഗവര്‍ണര്‍ സ്ഥാനമോ പാര്‍ട്ടി ദേശീയ നേതൃ സ്ഥാനമോ നല്‍കാനും തീരുമാനമായതായി അറിയുന്നു.
പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയും തമ്മില്‍ കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ചയില്‍ മന്ത്രിസഭാ പുനസംഘടനയെ പറ്റി അന്തിമ തീരുമാനം ഉണ്ടായതായാണ് സൂചന.
പ്രജാരാജ്യം പാര്‍ട്ടി കോണ്‍ഗ്രസില്‍ ലയിപ്പിച്ചപ്പോള്‍ ഉണ്ടാക്കിയ കരാര്‍ പ്രകാരം ആന്ധ്രപ്രദേശില്‍ നിന്ന് ചിരഞ്ജീവി മന്ത്രിസഭയില്‍ എത്തും. തൃണമൂല്‍ കോണ്‍ഗ്രസ് മന്ത്രിസഭ വിട്ടു പോവുകയും പ്രണബ് മുഖര്‍ജി രാഷ്ട്രപതിയാവുകയും ചെയ്തതിനെ തുടര്‍ന്ന് ഉണ്ടായ ഒഴിവുകളിലേയ്ക്ക് ബംഗാളില്‍ നിന്ന് ദീപാ ദാസ് മുന്‍ഷി, അധീര്‍ രഞ്ജന്‍ ചൗധരി, പ്രദീപ് ഭട്ടാചാര്യ തുടങ്ങിയവര്‍ എത്തുമെന്നാണ് അറിയുന്നത്. തൃണമൂലിന്റെ ആറ് മന്ത്രി സ്ഥാനങ്ങളാണ് ഒഴിഞ്ഞു കിടക്കുന്നത്.












Click it and Unblock the Notifications