സ്വകാര്യ ബസ് സമരം; ജനം വലഞ്ഞു

വേതന വര്‍ധന, മുഴുവന്‍ തൊഴിലാളികളേയും ക്ഷേമനിധിയില്‍ ഉള്‍പ്പെടുത്തുക, ജോലിസമയം എട്ടു മണിക്കൂറായി നിജപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കേരള സ്‌റ്റേറ്റ് െ്രെപവറ്റ് ബസ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍സ്
പണിമുടക്കിന് ആഹ്വാനം ചെയ്തത്. രാത്രി ഒന്‍പതിന് പണിമുടക്ക് അവസാനിക്കും.
പണിമുടക്ക് സംസ്ഥാനത്തെ ഗതാഗതത്തെ ബാധിച്ചു. തിരുവനന്തപുരത്തും കൊല്ലത്തും പത്തനംതിട്ടയിലും സ്വകാര്യബസ് തൊഴിലാളികളുടെ സമരം ബസ് ഗതാഗതത്തെ ബാധിച്ചു. തിരുവനന്തപുരത്ത് സ്വകാര്യബസ് ഗതാഗതത്തെ സമരം കാര്യമായി ബാധിച്ചെങ്കിലും കെ.എസ്.ആര്‍.ടി.സി ബസുകളുടെ സജീവമായ സാന്നിധ്യമുള്ളതിനാല്‍ ജനത്തെ ഇത് കാര്യമായി ബാധിക്കില്ലെന്നാണ് കരുതുന്നത്. കോഴിക്കോട് സമരം ഏതാണ്ട് പൂര്‍ണമാണ്. മിക്കവാറും എല്ലാ സംഘടനയിലേയും തൊഴിലാളികള്‍ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്.
പത്തനംതിട്ട, കൊല്ലം, കോട്ടയം, തൃശൂര്‍, പാലക്കാട് തുടങ്ങിയ ജില്ലകളില്‍ പണിമുടക്ക് ഗതാഗതത്തെ സാരമായി ബാധിച്ചു. എന്നാല്‍, കൊച്ചിയില്‍ സമരം ഭാഗികമായി മാത്രമേ ഗതാഗതത്തെ ബാധിച്ചിട്ടുളളൂ. കെ.എസ്.ആര്‍.ടി.സി ബസുകള്‍ കൂടുതല്‍ സര്‍വീസ് നടത്തുന്ന വയനാട് റൂട്ടിനെ സമരം കാര്യമായി ബാധിച്ചിട്ടില്ല. മലപ്പുറത്തും കണ്ണൂരിലും കാസര്‍കോട്ടും സമരം ഗതാഗതത്തെ ബാധിച്ചു.
അതേസമയം, ചാര്‍ജ് വര്‍ധന സംബന്ധിച്ച ഉറപ്പ് ലഭിച്ചതിനാല്‍ സ്വകാര്യ ബസുടമകള്‍ ചൊവ്വാഴ്ച മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല സമരത്തില്‍ നിന്ന് പിന്‍വാങ്ങിയിട്ടുണ്ട്.












Click it and Unblock the Notifications