കെജ്രിവാള്‍ സംഘവും കോണ്‍ഗ്രസും ഏറ്റമുട്ടി

സല്‍മാന്‍ ഖുര്‍ഷിദിനെതിരെ കെജ്രിവാളും കൂട്ടരും നടത്തിയ റാലിയുടെ വേദിയിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇരച്ചു കയറുകയായിരുന്നു. തുടര്‍ന്ന് ഇരുകൂട്ടരും തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു.
ഒടുിവില്‍ പൊലീസ് ഇടപ്പെട്ടാണ് സംഘര്‍ഷം ഒഴിവാക്കിയത്. സല്‍മാന്‍ ഖുര്‍ഷിദിന്റെയും ഭാര്യയുടെയും നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ട്രസ്റ്റിന്റെ അഴിമതിക്കെതിരെ ആണ് കെജ്രിവാളും കൂട്ടരും റാലി നടത്തിയത്.
കെജ്രിവാള്‍ തനിക്കെതിരെ ഫാറൂഖാബാദില്‍ റാലി നടത്തും എന്നു പറഞ്ഞപ്പോള്‍ സല്‍മാന്‍ ഖുര്‍ഷിദ് നേരത്തെ ഭീഷണി മുഴക്കിയിരുന്നു. തന്റെ മണ്ഡലമായ ഫാറൂഖാബാദിലേക്ക് പോയാല്‍ കെജ്രിവാള്‍ തിരിച്ചു വരുമോയെന്ന് കാണാം എന്നായിരുന്നു ഖുര്‍ഷിദിന്റെ ഭീഷണി.
ഇത് വിവാദമാവുകയും, ഏറെ പ്രതിഷേധം ക്ഷണിച്ചു വരുത്തുകയും ചെയ്‌തിരുന്നു. ഖുര്‍ഷിദിന്റെ ഭീഷണിയില്‍ രക്തം പുരണ്ടിട്ടുണ്ട് എന്നായിരുന്നു പരക്കെ ഉയര്‍ന്ന പരാതി. എന്നാല്‍ തന്റെ വാക്കുകള്‍ സന്ദര്‍ഭത്തില്‍ നിന്നും അടര്‍ത്തിമാറ്റി തെറ്റായി വ്യാഖ്യാനിക്കപ്പെടുകയാണ് ഉണ്ടായത് എന്നായിരുന്നു ഖുര്‍ഷിദിന്റെ വിശദീകരണം.
ഈ സാഹചര്യത്തില്‍ റാലിയില്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷാ സംവിധാനമാണ് ഒരുക്കിയിരുന്നത്.












Click it and Unblock the Notifications