കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീധരന് പകരക്കാരിനില്ലേയെന്ന് കോടതി

  • By Ajith Babu
Google Oneindia Malayalam News

E Sreedharan
കൊച്ചി: കൊച്ചി മെട്രോ റെയില്‍ പദ്ധതി നടപ്പാക്കാന്‍ ഇ. ശ്രീധരനല്ലാത മറ്റാരുമില്ലേയെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി. പദ്ധതിയുടെ നടത്തിപ്പു ചുമതല ഡി.എം.ആര്‍.സിയെ ഏല്‍പിക്കാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്കു നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കവേയാണ് ഡിവിഷന്‍ ബെഞ്ചിന്റെ നിരീക്ഷണം.

ഇത്തരം കാര്യങ്ങളില്‍ സര്‍ക്കാര്‍ ഇത്ര നിസ്സാഹായമാണോയെന്നും പദ്ധതി അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തുന്നത് ആരാണെന്നും ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂരും ജസ്റ്റിസ് എ.എം. ഷഫീക്കും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ചോദിച്ചു.

ചെന്നൈ മെട്രോ റെയില്‍ പദ്ധതി നടപ്പാക്കുന്ന ഏജന്‍സിയേതെന്നും ഡിവിഷന്‍ ബെഞ്ച് അഡ്വ. ജനറലിനോട് ആരാഞ്ഞു.

ഭാരതീയ കര്‍ഷക മോര്‍ച്ച എറണാകുളം ജില്ലാ സെക്രട്ടറി ബാലചന്ദ്രനാണ് ഹര്‍ജിക്കാരന്‍. മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്കെതിരേ ഹര്‍ജിയില്‍ ഉന്നയിച്ചിട്ടുള്ള ആരോപണങ്ങള്‍ അപക്വമാണെന്ന് അഡ്വ. ജനറല്‍ കെ.പി. ദണ്ഡപാണി കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി.

മുഖ്യമന്ത്രിക്ക് പദ്ധതി നടപ്പാക്കുന്നതില്‍ ആത്മാര്‍ഥതയില്ലെന്നും ആഗോള ടെന്‍ഡര്‍ ക്ഷണിച്ച് മെട്രോ റെയില്‍ പദ്ധതി നടപ്പാക്കി കമ്മിഷന്‍ പറ്റാനാണ് ഉദ്യോഗസ്ഥരും മന്ത്രിമാരും ശ്രമിക്കുന്നതെന്നുമായിരുന്നു ഹര്‍ജിയിലെ പ്രധാന ആരോപണം.

വന്‍കിട പദ്ധതികള്‍ക്ക് ആഗോള ടെന്‍ഡര്‍ വേണമെന്നാണ് സുപ്രീം കോടതിയുടെ നിര്‍ദേശമെന്നും എ.ജി വ്യക്തമാക്കി.

അതിനിടെ പദ്ധതി ഡിഎംആര്‍സി ഏറ്റെടുക്കണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മന്ത്രി ആര്യാടന്‍ മുഹമ്മദും നവംബര്‍ ഏഴിന് വീണ്ടും ദില്ലിയ്ക്ക് പോകും. ശ്രീധരനും അന്ന് ദില്ലിയിലുണ്ടാകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

English summary
The petitioner had alleged that chief minister Oommen Chandy and his party men were planning to float a global tender for the project in order to get commission.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X