കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെ ജയകുമാര്‍ ഇനി മലയാളം യൂണിവേഴ്‌സിറ്റി വിസി

  • By Shabnam Aarif
Google Oneindia Malayalam News

K Jayakumar
തിരുവനന്തപുരം: ചീഫ്‌ സെക്രട്ടറി കെ ജയകുമാറിന്റെ മൂന്നര പതിറ്റാണ്ട്‌ കാലം നീണ്ടു നിന്ന ഔദ്യോഗിക ജീവിതം അവസാനിച്ചു. സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ചു എങ്കിലും ജയകുമാറിന്റെ ഔദ്യോഗിക ജീവിതം അവസാനിക്കുന്നില്ല എന്നതാണ്‌ വാസ്‌തവം. തിരൂര്‍ ആസ്ഥനാമായി തുടങ്ങുന്ന മലയാളം സര്‍വ്വകലാശാലയുടെ പ്രഥമ വൈസ്‌ ചാന്‍സ്‌ലര്‍ സ്ഥാനമാണ്‌ അദ്ദേഹത്തിനായി കാത്തിരിക്കുന്നത്‌.

തികഞ്ഞ ചാരിതാര്‍ത്ഥ്യത്തോടയാണ്‌ വിരമിക്കുന്നത്‌ എന്നാണ്‌ കെ ജയകുമാര്‍ ദര്‍ബാര്‍ ഹാളില്‍ സംഘടിപ്പിച്ച യാത്ര അയപ്പ്‌ പരിപാടിയില്‍ പറഞ്ഞത്‌. പൊതുവിദ്യാഭ്യാസ കരിക്കുലം പരിഷ്‌കരണം, ശബരിമല തീര്‍ത്ഥാടന നടത്തിപ്പ്‌ എന്നിവയായിരുന്നു തന്റെ ഔദ്യോഗിക ജീവിതത്തിലെ ഏറ്റവും വെല്ലുവിളി ഉയര്‍ത്തിയത്‌ എന്ന്‌ അദ്ദേഹം അഭിപ്രായപ്പെട്ടു.

തിരക്കിട്ട തന്റെ ഔദ്യോഗിക ജീവിതത്തിനിടയിലും ഒരു നല്ല എഴുത്തുകാരന്‍ എന്നൊരു പേരുകൂടി സമ്പാദിക്കാന്‍ അദ്ദേഹത്തിന്‌ കഴിഞ്ഞിട്ടുണ്ട്‌. നിരവധി ചലച്ചിത്രങ്ങള്‍ക്ക്‌ വേണ്ടി ഗാനരചന നിര്‍വ്വഹിച്ചിട്ടുള്ള ഇദ്ദേഹം പന്ത്രണ്ടോളം പുസ്‌തകങ്ങളുടെ രചന നിര്‍വ്വഹിച്ചിട്ടുണ്ട്‌.

എണ്‍പതോളം ചിത്രങ്ങള്‍ക്ക്‌ വേണ്ടി ഇദ്ദേഹം പാട്ടെഴുതിയിട്ടുണ്ട്‌. രണ്ട്‌ ടെലിവിഷന്‍ മെഗാസീരിയലുകലും ഇദ്ദേഹം എഴുതിയിട്ടുണ്ട്‌. ഖലീല്‍ ജിബ്രാന്‍ കൃതികള്‍, ടാഗോറിന്റെ ഗീതാഞജ്‌ലി എന്നിവ അദ്ദേഹം മലയാളത്തിലേക്ക്‌ വിവര്‍ത്തനം ചെയ്‌തിട്ടുണ്ട്‌.

1978 ബാച്ചിലെ എഐഎസ്‌ ഉദ്യോഗസ്ഥനാണ്‌ കെ ജയകുമാര്‍. 1980ല്‍ അസ്സ്‌റ്റന്റ്‌ കലക്ടറായി ആണ്‌ അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതത്തിന്‌ തുടക്കം കുറിക്കുന്നത്‌.

English summary
Chief Secretary K Jayakumar retired from his official life. He will be the VC of Malayalam University.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X