കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നീലം: രണ്ടു കപ്പല്‍ ജീവനക്കാരുടെ മൃതദേഹം കണ്ടെത്തി

  • By Ajith Babu
Google Oneindia Malayalam News

Cyclone Nilam: Bodies of two missing sailors found
ചെന്നൈ: നീലം ചുഴലിക്കാറ്റിലകപ്പെട്ട് ചെന്നൈ തീരത്ത് മണല്‍ത്തിട്ടയില്‍ ഉറച്ച കപ്പലിലെ കാണാതായ അഞ്ച് ജീവനക്കാരില്‍ രണ്ട് പേരുടെ മൃതശരീരം കണ്ടെത്തി. മറീനാ ബീച്ചില്‍ നിന്നാണ് മൃതശരീരം കണ്ടെത്തിയത്. മറ്റൊന്ന് ചെന്നൈ തുറമുഖത്തുമാണ് കണ്ടെത്തിയത്. രണ്ടും തിരിച്ചറിഞ്ഞിട്ടില്ല. മറ്റുള്ളവര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു.

കപ്പലില്‍ നിന്ന് രക്ഷാബോട്ടില്‍ കരയിലേക്ക് വരുമ്പോഴാണ് രണ്ടുമലയാളികള്‍ ഉള്‍പ്പെടെ അഞ്ചുപേരെ കടലില്‍ കാണാതായത്. കപ്പലില്‍ മൊത്തമുണ്ടായിരുന്ന 37 പേരില്‍ 22 പേര്‍ ലൈഫ് ബോട്ടില്‍ തീരത്തേക്ക് വരുമ്പോള്‍ കാറ്റില്‍ മറിയുകയായിരുന്നു.

കാസര്‍കോട് ഉദുമ പടിഞ്ഞാറിലെ കൃഷ്ണചന്ദ്രന്‍(23), ബദിയടുക്ക പള്ളത്തടുക്കയിലെ ജോമോന്‍ ജോസഫ്(23) എന്നിവരാണ് കാണാതായ മലയാളികള്‍. ബുധനാഴ്ച രാത്രിയാണ് ഇവരെ കാണാനില്ലെന്ന വിവരം വീട്ടുകാര്‍ക്ക് ലഭിച്ചത്. അഞ്ചുമാസം മുമ്പാണ് ഇരുവരും കപ്പലില്‍ കയറിയത്. അടുത്തമാസം വീട്ടിലേക്ക് വരേണ്ടതായിരുന്നു. പള്ളത്തടുക്കയില്‍ വാടകയ്ക്ക് താമസിക്കുന്ന കുഴിവേലില്‍ കെ ജെ ജോസഫിന്റെ മകനാണ് ജോമോന്‍. ഉദുമ സര്‍വീസ് സഹ. ബാങ്ക് മാങ്ങാട് ശാഖ മാനേജര്‍ പി പി ചന്ദ്രശേഖരന്റെ മകനാണ് കൃഷ്ണചന്ദ്രന്‍.

ചെന്നൈ തുറമുഖത്തു നിന്നും എണ്ണയുമായി 37 ജീവനക്കാരുമായി പുറപ്പെട്ട പ്രതിഭ കാവേരി എന്ന കപ്പലാണ് ബുധനാഴ്ച തീരത്തു നിന്നും 25 കിലോമീറ്റര്‍ അകലെ കാറ്റില്‍ ദിശതെറ്റിയത്. 22 ജീവനക്കാരുമായി ഹൗസ്‌ബോട്ടില്‍ തീരത്തേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ബോട്ട് അപകടത്തില്‍പെടുകയായിരുന്നു. കാണാതായവര്‍ക്ക് വേണ്ടി കോസ്റ്റ് ഗാര്‍ഡും നാവിക സേനയും ഹെലികോപ്റ്ററുകളിലും ബോട്ടുകളിലും തിരച്ചില്‍ നടത്തുന്നുണ്ട്.

കപ്പല്‍ മണല്‍ത്തിട്ടയിലിടിച്ച ശേഷം ക്യാപ്റ്റന്‍ കോസ്റ്റ്ഗാര്‍ഡുമായി ബന്ധപ്പെട്ടിരുന്നു. ജീവനക്കാരോട് കപ്പലില്‍ത്തന്നെ നില്‍ക്കാനാണ് കോസ്റ്റ്ഗാര്‍ഡ് ആവശ്യപ്പെട്ടത്. എന്നാല്‍ ക്യാപ്റ്റന്‍ എല്ലാവരോടും ഉടനെ ലൈഫ് ബോട്ടില്‍ കയറി രക്ഷപ്പെടാന്‍ ആവശ്യപ്പെട്ടത് ദുരൂഹത ഉയര്‍ത്തിയിട്ടുണ്ട്.

അതേസമയം തമിഴ്‌നാട്, ആന്ധ്രപ്രദേശ് തീരങ്ങളില്‍ നാശം വിതച്ച നീലം ചുഴലികൊടുങ്കാറ്റ് ദുര്‍ബലമായി. കൊടുങ്കാറ്റിനേയും മഴയേയും തുടര്‍ന്നുണ്ടായ കെടുതികളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 12 ആയി. തമിഴ്‌നാട്ടില്‍ എട്ടുപേരും ആന്ധ്രയില്‍ നാലുപേരും. ചെന്നൈ തീരത്ത് നിയന്ത്രണം നഷ്ടമായ എണ്ണക്കപ്പലില്‍നിന്നാണ് രണ്ട് കാസര്‍കോട് സ്വദേശികള്‍ അടക്കം അഞ്ച് പേരെ കാണാതായി. കപ്പലില്‍നിന്ന് 15 ജീവനക്കാരെ നാവികസേന സാഹസികമായി രക്ഷപ്പെടുത്തി.

English summary
The bodies of two of the five missing sailors of ship MT Pratibha Cauvery, which was grounded by cyclone Nilam, have been found.,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X