കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുന്‍കേന്ദ്രമന്ത്രി വാഹനാപകടത്തില്‍ മരിച്ചു

  • By Nisha Bose
Google Oneindia Malayalam News

 Yerran Naidu
ഹൈദരാബാദ്: മുന്‍ കേന്ദ്രമന്ത്രിയും തെലുങ്കുദേശം പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവുമായിരുന്ന യേരന്‍ നായിഡു (55) വാഹനാപകടത്തില്‍ മരിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടുമണിക്കാണ് സംഭവം. ആന്ധ്രപ്രദേശിലെ ശ്രീകാകുളം ജില്ലയിലെ രാനസ്ഥലത്ത് വെച്ച് യേരന്‍ നായിഡു സഞ്ചരിച്ചിരുന്ന കാര്‍ ഓയില്‍ ടാങ്കറുമായിടിക്കുകയായിരുന്നു.

വിശാഖപട്ടണത്തു നിന്ന് മടങ്ങും വഴിയാണ് അപകടമുണ്ടായത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ നായിഡുവിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആശുപത്രിയിലെത്തുന്നതിന് മുന്‍പ് തന്നെ മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. അപകടത്തില്‍ നായിഡുവിനൊപ്പമുണ്ടായിരുന്ന നാല് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ രണ്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

1957 ഫെബ്രുവരി 23ന് ജനിച്ച നായിഡു നാലു തവണ പാര്‍ലമെന്റിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുമുണ്ട്. 1996 മുതല്‍ 1998 വരെ കേന്ദ്രഗ്രാമവികസന മന്ത്രിയായിരുന്നു. ഭാര്യയും രണ്ട് മക്കളുമടങ്ങുന്നതാണ് നായിഡുവിന്റെ കുടുംബം. നായിഡുവിന്റെ മരണത്തില്‍ തെലുങ്കുദേശം പാര്‍ട്ടി നേതാവ് ചന്ദ്രബാബു നായിഡു ഉള്‍പ്പെടെയുള്ള പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി. സംസ്‌കാര ചടങ്ങുകള്‍ ഉച്ചതിരിഞ്ഞ് ശ്രീകാകുളത്തെ നായിഡുവിന്റെ ഗ്രാമത്തില്‍ വച്ച് നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

English summary
Telugu Desam Party's senior leader and former central minister K. Yerran Naidu died in a road accident in Andhra Pradesh's Srikakulam district early Friday. He was 55.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X