ലിസി നേരിട്ട് ഹാജരാവണം

2007ലെ മാതാപിതാക്കളെ സംരക്ഷിക്കല്‍ നിയമപ്രകാരം ലിസിയുടെ പിതാവ് എന്‍.ഡി. വര്‍ക്കി മെയ്ന്റനന്‍സ് െ്രെടബ്യൂണലായ മുവാറ്റുപുഴ ആര്‍.ഡി.ഒയ്ക്കു പരാതി നല്‍കിയിരുന്നു. പരാതിപ്രകാരം ഏക മകളായ ലിസി മാസം തോറും 4500 രൂപ ചെലവിനും 1000 രൂപ മരുന്നിനും നല്‍കാന്‍ 2011 ജനുവരി 26ന് ഉത്തരവിട്ടു.
2010 ജനുവരി ഒന്നു മുതല്‍ മുന്‍കാല പ്രാബല്യത്തോടെ പണം നല്‍കണമെന്ന ഉത്തരവിനെതിരേ ജില്ലാ കല്കടര്‍ക്ക് അപ്പീല്‍ നല്‍കി. അപ്പീല്‍ അനുവദിച്ച കലക്ടര്‍ 10000 രൂപ നല്‍കാന്‍ നിര്‍ദേശിച്ചു. ഇതിനെതിരേ ലിസി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. നല്‍കാനുള്ള തുക കൈമാറിയശേഷം മെയിന്റനന്‍സ് െ്രെടബ്യൂണലിനെ സമീപിക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കി.
ഇതിനെതിരേ ലിസി ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി നിര്‍ദേശിച്ച പ്രകാരമുള്ള തുക കെട്ടിവച്ചശേഷം കേസു നടത്താമെന്നു സിംഗിള്‍ ബെഞ്ച് നിര്‍ദേശിച്ചു. എന്നാല്‍, ലിസി മൂവാറ്റുപുഴ കോടതി ഉത്തരവിനെതിരേ നിയമപ്രകാരം ജില്ലാ കളക്ടര്‍ക്ക് അപ്പീല്‍ നല്കി. അദ്ദേഹം ജീവനാംശം നല്കാനുള്ള മൂവാറ്റുപുഴ കോടതി ഉത്തരവ് റദ്ദാക്കി.
തുടര്‍ന്നാണു വര്‍ക്കി കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ടു ജില്ലാ കളക്ടര്‍ക്കും ലിസിക്കുമെതിരേ ഹൈക്കോടതിയെ സമീപിച്ചത്. കേസ് കോടതി 12നു വീണ്ടും പരിഗണിക്കും.












Click it and Unblock the Notifications