Get Updates
Get notified of breaking news, exclusive insights, and must-see stories!

മധുര്‍ ഭണ്ഡാര്‍ക്കറിനെതിരായ പീഡനകേസ് തള്ളി

Madhur Bhandarkar
ദില്ലി: സംവിധായകന്‍ മധുര്‍ ഭണ്ഡാര്‍ക്കര്‍ക്കെതിരായ പീഡന കേസ് സുപ്രീംകോടതി തള്ളി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഭണ്ഡാര്‍ക്കര്‍ സമര്‍പ്പിച്ച ഹര്‍ജിയിന്‍മേലാണ് ഉത്തരവ്‌.

2009ല്‍ നടി പ്രീതി ജെയ്ന്‍ നല്‍കിയ പരാതിയാണ് കേസിന് ആധാരം. തന്റെ സിനിമകളില്‍ നായികയാക്കാമെന്ന് വാഗ്ദാനം നല്‍കി മധുര്‍ തന്നെ പീഡിപ്പിച്ചുവെന്നായിരുന്നു നടിയുടെ ആരോപണം. 1999-2004 കാലയളവിലായിരുന്നു പീഡനമെന്നും നടി കോടതിയില്‍ പറഞ്ഞു.

തന്റെ സിനിമകളില്‍ നായികയാക്കാമെന്നും വിവാഹം ചെയ്യാമെന്നും പറഞ്ഞ് മധുര്‍ തന്നെ 16 വട്ടം പീഡിപ്പിച്ചു. എന്നാല്‍ ഒരു സിനിമയിലും തനിക്ക് വേഷം ലഭിച്ചില്ല. താന്‍ എതിര്‍ത്തപ്പോള്‍ പോലും മധുര്‍ തന്നെ ബലം പ്രയോഗിച്ച് പീഡിപ്പിച്ചുവെന്നും നടി ആരോപിച്ചിരുന്നു.

2006ല്‍ പ്രീതിയുടെ ആരോപണങ്ങള്‍ കളവാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കേസ് തള്ളണമെന്ന് പൊലീസ് കോടതിയോട് അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ നടി മുംബൈ കോടതിയെ സമീപിച്ചു.

2011ല്‍ പൊലീസിന്റെ റിപ്പോര്‍ട്ട് തള്ളിക്കളഞ്ഞ മുംബൈ കോടതി മധൂറിനെ വിചാരണ ചെയ്യാന്‍ ഉത്തരവിട്ടു. ഇതിനെതിരെയാണ് മധുര്‍ സുപ്രീംകോടതിയെ സമീപിച്ചത്. കഴിഞ്ഞ ഏപ്രിലില്‍ സംവിധായകനെതിരായ നടപടികള്‍ സുപ്രീംകോടതി സ്‌റ്റേ ചെയ്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+