വളപട്ടണം എസ്‌ഐയ്‌ക്കെതിരെ നടപടിയ്ക്ക് സാധ്യത

സംഭവത്തെക്കുറിച്ച് അന്വേഷിച്ച കണ്ണൂര്‍ റേഞ്ച് ഐജി ജോസ് ജോര്‍ജിന്റെ റിപ്പോര്‍ട്ടില്‍ മണല്‍കടത്തിന് കസ്റ്റഡിയിലെടുത്തവരെ സ്റ്റേഷനില്‍ വെച്ച് അടിവസ്ത്രം മാത്രം ധരിപ്പിച്ച് നിര്‍ത്തി എസ്‌ഐ ചൂരല്‍പ്രയോഗം നടത്തിയതായി വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് എസ്‌ഐയ്‌ക്കെതിരേ നടപടിക്ക് സാധ്യത തെളിയുന്നത്.
മണല്‍കടത്തിന് അറസ്റ്റിലായവരെ പുറത്തിറക്കാനെത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാവ് രാജേഷിനോടും എസ്‌ഐ മോശമായി പെരുമാറിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, സ്‌റ്റേഷനില്‍ എത്തിയ പൊതുപ്രവര്‍ത്തകരോട് എസ്.ഐ മാന്യമായാണ് പെരുമാറിയതെന്നും മണല്‍കടത്ത് കേസില്‍ അറസ്‌റ്റും മറ്റ് നടപടികളും സ്വീകരിച്ചത് മേലധികാരികളോട് ഉപദേശം തേടിയ ശേഷമാണെന്നും ഐ.ജി റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. പ്രതികള്‍ സ്‌റ്റേഷനില്‍ ആത്മഹത്യ ചെയ്യാനുള്ള സാധ്യത മുന്‍കരുതിയാണ് അടിവസ്‌ത്രം മാത്രം ധരിപ്പിച്ചതെന്നും ഐ.ജിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
പൊലീസ് ശ്രമിച്ചിരുന്നെങ്കില്‍ കെ. സുധാകരന്‍ എംപിയുമായി സ്റ്റേഷനിലുണ്ടായ തര്‍ക്കം വഷളാകാതെ നോക്കാമായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സുധാകരന്റെ പെരുമാറ്റത്തെക്കുറിച്ച് പ്രത്യേക പരാമര്‍ശങ്ങള്‍ ഒന്നും നടത്തിയിട്ടില്ലെങ്കിലും സുധാകരന്‍ പറഞ്ഞ വാക്കുകളും വാചകങ്ങളും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്. എന്നാല്‍ സുധാകരന്റെ വിരട്ടലിനെക്കുറിച്ച് റിപ്പോര്‍ട്ട് മൗനം പാലിയ്ക്കുകയാണ്.
രാജേഷിനെ പുറത്തിറക്കാന്‍ എത്തിയ കെ. സുധാകരന്‍ എംപി എസ്‌ഐയോട് തട്ടിക്കയറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതോടെയാണ്
സംഭവം വിവാദമായത്. സുരേഷ് ഗോപി കളിയ്‌ക്കേണ്ടെന്നും എസ്‌ഐയെ വീട്ടിലിരുത്താന്‍ അറിയാമെന്നുമൊക്കെ സുധാകരന്‍ പറഞ്ഞിരുന്നു. സുധാകരന്‍ ആക്രോശിയ്ക്കുമ്പോള്‍ എസ്‌ഐയ്ക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും മിണ്ടാന്‍ പോലും സാധിച്ചിരുന്നില്ല. ഐജിയുടെ അന്വേഷണ റിപ്പോര്‍ട്ട് ഞായറാഴ്ച ഡിജിപിക്ക് നല്‍കിയിരുന്നു. ആഭ്യന്തരമന്ത്രിക്കും ഡിജിപി റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications