കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീരാമ പരാമര്‍ശം: എതിര്‍പ്പുമായി ഹിന്ദു സംഘടനകള്‍

  • By Nisha Bose
Google Oneindia Malayalam News

 Ram Jethmalani
ദില്ലി: ശ്രീരാമ ഭഗവാന്‍ മോശം ഭര്‍ത്താവാണെന്ന റാം ജെത് മലാനിയുടെ പരാമര്‍ശത്തിനെതിരെ ഹിന്ദു സംഘടനകളും കോണ്‍ഗ്രസും രംഗത്തെത്തി. അതേസമയം ജെത് മലാനി പറഞ്ഞത് അദ്ദേഹത്തിന്റെ മാത്രം അഭിപ്രായമാണെന്ന് വിശദീകരിച്ച് വിവാദത്തില്‍ നിന്ന് തടിയൂരാന്‍ ബിജെപിയും ശ്രമം തുടങ്ങി.

ഇതിനിടെ ജെത് മലാനിയ്‌ക്കെതിരെ സന്ദീപ് ശുക്ല എന്നയാള്‍ കാണ്‍പൂര്‍ കോടതിയില്‍ പരാതി നല്‍കി. വ്യാഴാഴ്ച ശ്രീരാമ ഭഗവാനെതിരെ നടത്തിയ പരാമര്‍ശത്തിലൂടെ ജെത് മലാനി മതവികാരം വ്രണപ്പെടുത്തിയെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി മൊഴി രേഖപ്പെടുത്താനായി നവംബര്‍ 23ന് ഹാജരാവാനും നിര്‍ദേശിച്ചിട്ടുണ്ട്.

ജെത് മലാനിയുടെ പ്രസ്താവന അങ്ങേയറ്റം അപകീര്‍ത്തികരമാണെന്ന് അയോദ്ധ്യ മഹന്ത് സത്യേന്ദ്ര ദാസ് പറഞ്ഞു. വിവിധ ഹിന്ദു സംഘടനകള്‍ ജെത് മലാനിയ്‌ക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

രാമനില്‍ വിശ്വസിക്കുന്ന പാര്‍ട്ടിയാണ് ബിജെപിയെന്ന് പാര്‍ട്ടി വക്താവ് പ്രകാശ് ജാവേദ്ക്കര്‍ പറഞ്ഞു. അതുകൊണ്ടു തന്നെ ജെത് മലാനിയുടെ പ്രസ്താവനയോട് പാര്‍ട്ടിയ്ക്ക് യോജിപ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സ്ത്രീപുരുഷ ബന്ധത്തെ അടിസ്ഥാനമാക്കിയുള്ള ഒരു പുസ്തകത്തിന്റെ പ്രകാശന ചടങ്ങിനിടെയാണ് ജെത് മലാനി വിവാദമായ അഭിപ്രായപ്രകടനം നടത്തിയത്. ശ്രീരാമന്‍ മോശം ഭര്‍ത്താവായിരുന്നു. അദ്ദേഹത്തെ എനിക്ക് ഇഷ്ടമല്ല. മുക്കുവന്‍മാരുടെ വാക്കു കേട്ട് സ്വന്തം ഭാര്യയെ വനവാസത്തിന് അയക്കാന്‍ ആരെങ്കിലും മുതിരുമോയെന്നുമാണ് ജെത് മലാനി ചോദിച്ചത്.

രാവണന്‍ സീതയെ തട്ടിക്കൊണ്ടു പോയ വേളയില്‍ ലക്ഷമണനോടാണ് സീതയെ കണ്ടുപിടിക്കാന്‍ രാമന്‍ ആവശ്യപ്പെട്ടത്. തട്ടിക്കൊണ്ടു പോകുന്ന സമയത്ത് സീത ലക്ഷമണന്റെ കസ്റ്റഡിയിലായതിനാലാണ് രാമന്‍ ഇങ്ങനെ ആവശ്യപ്പെട്ടത്. എന്തായാലും ലക്ഷമണന്‍ ബുദ്ധിമാനായിരുന്നു. അദ്ദേഹം പറഞ്ഞു ''ശ്രീ രാമാ, അവര്‍ എന്റെ സഹോദരിയാണ്. അതുകൊണ്ടു തന്നെ അവരുടെ പാദങ്ങളില്‍ മാത്രമേ ഞാന്‍ നോക്കിയിട്ടുള്ളൂ. അതിനാല്‍ അവരെ തിരിച്ചറിയാന്‍ എനിക്ക് സാധിക്കില്ല. ഇതേ കൗശലങ്ങള്‍ തന്നെയാണ് ഇപ്പോഴും മനുഷ്യര്‍ പ്രയോഗിച്ചു കൊണ്ടിരിക്കുന്നതെന്നും ജെത് മലാനി പറഞ്ഞു.

English summary
A city-based RTI activist has filed a case against Supreme Court lawyer and Rajya Sabha member Ram Jethmalani for hurting religious sentiments with his "Ram was a bad husband" remark.,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X