കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യെഡിയൂരപ്പയെ അനുനയിപ്പിക്കാനുള്ള ശ്രമം പാളി

  • By Nisha Bose
Google Oneindia Malayalam News

Yeddyurappa
ബാംഗ്ലൂര്‍: പുതിയ പാര്‍ട്ടി രൂപീകരിക്കാനൊരുങ്ങുന്ന മുന്‍ കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പയെ അനുനയിപ്പിക്കാനുള്ള ബിജെപിയുടെ അവസാന ശ്രമവും പരാജയപ്പെട്ടു. പുതിയ പാര്‍ട്ടി രൂപീകരിക്കാനുള്ള തീരുമാനത്തില്‍ മാറ്റമില്ലെന്ന് യെഡിയൂരപ്പ അറിയിച്ചു.

ശനിയാഴ്ച രാത്രി ഒരു ആര്‍എസ്എസ് നേതാവിന്റെ വീട്ടില്‍ വച്ച് ബിജെപി നേതാവ് അരുണ്‍ ജെയ്റ്റ്‌ലി യെഡിയൂരപ്പയുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയിരുന്നു. പാര്‍ട്ടി വിടരുതെന്ന് ജയ്റ്റ്‌ലി അഭ്യര്‍ഥിച്ചെങ്കിലും തന്റെ നിലപാടില്‍ മാറ്റമില്ലെന്നായിരുന്നു യെഡിയൂരപ്പയുടെ മറുപടി.

എന്നാല്‍ കൂടിക്കാഴ്ചയെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ യെഡിയൂരപ്പ നിഷേധിച്ചു. ഡിസംബറില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കാനുള്ള തന്റെ തീരുമാനത്തില്‍ മാറ്റമൊന്നുമില്ല. പാര്‍ട്ടിയില്‍ ആരൊക്കെ ചേരുന്നു എന്നതൊന്നും ഇപ്പോള്‍ ചിന്തിക്കുന്നില്ല. എന്തുതന്നെ വന്നാലും പാര്‍ട്ടി രൂപീകരണവുമായി മുന്നോട്ട് പോകാനാണ് തീരുമാനം.

തന്നോട് സംസാരിക്കാനായി ജയ്റ്റ്‌ലി കഴിഞ്ഞ ദിവസം നഗരത്തില്‍ എത്തിയിരുന്നെന്നും എന്നാല്‍ താന്‍ കൂടിക്കാഴ്ചയ്ക്ക് തയ്യാറായില്ലെന്നുമാണ് യെഡിയൂരപ്പയുടെ വിശദീകരണം. ജയ്റ്റ്‌ലിയോട് തനിക്ക് ബഹുമാനമുണ്ട്. എന്നാല്‍ അദ്ദേഹവുമായി ചര്‍ച്ചയ്ക്കില്ല. കര്‍ണാടകയെ കുറിച്ച് തനിക്ക് ചില സ്വപ്‌നങ്ങളുണ്ട്. അത് സാക്ഷാത്കരിക്കാനായാണ് പുതിയ പാര്‍ട്ടി രൂപീകരിക്കുന്നത്. അല്ലാതെ ആരോടും പകവീട്ടാനല്ലെന്നും യെഡിയൂരപ്പ വ്യക്തമാക്കി.

English summary
A last ditch effort by BJP to prevent B S Yeddyurappa from quitting the party has apparently failed with the former Karnataka chief minister today sticking to his decision to float a new party on December nine.,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X