കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രണയത്തെച്ചൊലി കൊല; പ്രതിക്ക് ജീവപര്യന്തം

  • By Ajith Babu
Google Oneindia Malayalam News

ആലപ്പുഴ: പ്രണയാഭ്യര്‍ഥന നിരസിച്ചതിന്റെ പ്രതികാരമായി വിദ്യാര്‍ഥിനിയെ അക്രമിയ്ക്കുകയും അച്ഛനെ കുത്തിക്കൊല്ലുകയും ചെയ്ത കേസിലെ പ്രതിയ്ക്ക് ജീവപര്യന്തം കഠിനതടവ് വിധിച്ചു. ആലാ പെണ്ണുക്കര മേലേപാണ്ടിയില്‍ രാഹുല്‍ വര്‍ഗീസി (24)നാണ് ശിക്ഷ. കൊലക്കുറ്റത്തിനാണ് ഈ ശിക്ഷ. ഇതിനു പുറമെ പെണ്‍കുട്ടിയെ കൊല്ലാന്‍ ശ്രമിച്ചതിന് പ്രതിക്ക് ഏഴുവര്‍ഷത്തെ തടവും വിധിച്ചു. രണ്ട കുറ്റത്തിനുമായി രണ്ടരലക്ഷം രൂപ പിഴയുമുണ്ട്.

പ്രതി കുറ്റക്കാരനാണെന്ന് മാവേലിക്കര അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി ജഡ്ജി എ ബദറുദ്ദീന്‍ നേരത്തേ കണ്ടെത്തിയിരുന്നു. 2011 മാര്‍ച്ച് 22നു രാവിലെയായിരുന്നു സംഭവം.

തിരുവല്ല മാക്ഫാസ്റ്റ് കോളേജില്‍ അച്ഛനോടൊപ്പം സ്‌കൂട്ടറിലെത്തിയ വര്‍ഷ രാഹുല്‍ വലിച്ചുതാഴെയിട്ട് ചവിട്ടുകയും കുത്തുകയുമായിരുന്നു. ഇതുതടഞ്ഞ അച്ഛന്‍ അശോകനെയും രാഹുല്‍ തലങ്ങും വിലങ്ങും കുത്തി. അശോകനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി മരിച്ചുവെന്നുമാണ് കേസ്. സംഭവം കണ്ട് ഓടിക്കൂടിയ നാട്ടുകാരാണ് രാഹുലിനെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്.

കോട്ടയം എംപ്ലോയ്‌മെന്റ് പ്രൊവിഡന്റ് ഫണ്ട് ഓഫീസിലെ സീനിയര്‍ അക്കൗണ്ടന്റായിരുന്നു അശോക്. പ്രതി സേലം നാമക്കല്‍ മുത്തമ്മാള്‍ എന്‍ജിനിയറിങ് കോളേജിലെ അവസാനവര്‍ഷ വിദ്യാര്‍ഥിയായിരുന്നു. വിദ്യാര്‍ഥിനിയുടെ ട്വിറ്ററിലും ഓര്‍ക്കൂട്ടിലുമൊക്കെ രാഹുല്‍ മോശം കമന്റുകള്‍ എഴുതിയിട്ടിരുന്നതായും സൂചനകളുണ്ട്.

കല്ലിശ്ശേരിയിലെ കമ്പ്യൂട്ടര്‍ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന രാഹുല്‍ അവിടെ ലാപ്‌ടോപ്പ് സര്‍വീസിങ്ങിനെത്തിയ വര്‍ഷയുമായി പരിചയത്തിലായിരുന്നു. ഇടയ്ക്ക് വിവാഹാഭ്യര്‍ഥന നടത്തി ശല്യപ്പെടുത്തിയ രാഹുലിനെതിരെ അശോക് പോലീസില്‍ പരാതിപ്പെട്ടു. പൊലീസ് അയാളെ താക്കീതു ചെയ്തിരുന്നു. ഇതിനിടെ വീട്ടുകാര്‍ വര്‍ഷയുടെ വിവാഹം നടത്താനുള്ള തയ്യാറെടുപ്പിലുമായിരുന്നു. അതിനിടെയായിരുന്നു ആക്രമണം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X