അസമില്‍ അക്രമം തുടരുന്നു

ബുധനാഴ്ച രാത്രിയോടെ പ്രദേശത്തിന്റെ ക്രമസമാധാന ചുമതല ഏറ്റെടുത്ത സൈന്യം പ്രശ്‌നബാധിത മേഖലകളില്‍ ഫഌഗ് മാര്‍ച്ച് നടത്തി. കഴിഞ്ഞ ആഴ്ച തിരക്കേറിയ ഒരു മാര്‍ക്കറ്റിലുണ്ടായ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
ബഡുഗാവ് ജില്ലയിലെ ഗോസൈഗാവ് പോലിസ് സ്‌റ്റേഷന്‍ അതിര്‍ത്തിയില്‍ ഒരാള്‍ വെടിയേറ്റ് മരിച്ചതാണ് മേഖലയെ വീണ്ടും സംഘര്‍ഷഭരിതമാക്കിയത്. ഇതിനു പ്രതികാരമെന്നോണം ബെത്‌ലാന്മാര ജില്ലയില്‍ ഒരു യുവാവിനെ തൂക്കി കൊല്ലുകയും ചെയ്തു.
തദ്ദേശിയരായ ബോഡോകളും ബംഗ്ലാദേശില്‍ നിന്നു കുടിയേറിയ മുസ്ലീങ്ങളും തമ്മില്‍ അധിനിവേശത്തിനായി നടക്കുന്ന ഏറ്റുമുട്ടലുകളില്‍ ഇതുവരെ 100 കണക്കിനാളുകള്‍ കൊല്ലപ്പെടുകയും നാലുലക്ഷത്തോളം പേര്‍ അഭയാര്‍ത്ഥികളാവുകയും ചെയ്തിട്ടുണ്ട്. ഈ പ്രാദേശിക ഏറ്റുമുട്ടലിനെ വര്‍ഗ്ഗീയവത്കരിച്ച് രാഷ്ട്രീയനേട്ടമുണ്ടാക്കാന്‍ രാജ്യത്തിനകത്തും പുറത്തും ശ്രമം നടക്കുന്നതായി ആരോപണമുണ്ട്.












Click it and Unblock the Notifications