കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആന്റണിയുടെ മിസൈല്‍; യുഡിഎഫിന് ഞെട്ടല്‍

  • By Ajith Babu
Google Oneindia Malayalam News

AK Antony
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള എ.കെ. ആന്റണിയുടെ മിസൈല്‍ പ്രയോഗം യുഡിഎഫ് കേന്ദ്രങ്ങളെ അങ്കലാപ്പിലാക്കി. ആന്റണി പങ്കെടുത്ത ഉദ്ഘാടനച്ചടങ്ങ് ബ്രഹ്‌മോസിലെ ഐ.എന്‍.ടി.യു.സി ഘടകം ബഹിഷ്‌കരിച്ച സാഹചര്യത്തിലായിരുന്നു ആന്റണിയുടെ വിമര്‍ശം. ഇതേത്തുടര്‍ന്ന് ബ്രഹ്‌മോസിലെ ഐ.എന്‍.ടി.യു.സി. ഘടകം പ്രസിഡന്റ് ജോര്‍ജ് മേഴ്‌സിയര്‍ രാജിവച്ചു.

അപ്രതീക്ഷിതമായി ആന്റണിയില്‍ നിന്നുണ്ടായ വിമര്‍ശനത്തെ എങ്ങനെ നേരിടണമെന്നറിയാതെ കുഴങ്ങുകയായിരുന്നു തലസ്ഥാനത്തുണ്ടായിരുന്ന യുഡിഎഫ് നേതാക്കള്‍. പലരും വ്യക്തമായ പ്രതികരണമില്ലാതെ ഒഴിഞ്ഞുമാറി. എന്നാല്‍ ആന്റണിയുടെ വിമര്‍ശനം സര്‍ക്കാരിനെതിരെയല്ലെന്നായിരുന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ആദ്യപ്രതികരണം.

്ബ്രഹ്മോസിലെ യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ക്കെതിരേയായിരുന്നു വിമര്‍ശനം. കേരളത്തിന്റെ അഭിമാന സ്ഥാപനമാണ് ബ്രഹ്മോസ്. അവിടത്തെ യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ നല്ലതിനല്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞാണ് ഉമ്മന്‍ ചാണ്ടി തലയൂരിയത്. എ.കെ. ആന്റണി പ്രതിരോധമന്ത്രിയായതിനാല്‍ കേരളത്തിന് അര്‍ഹിക്കുന്നതു കിട്ടുന്നുണെ്ടന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞുവച്ചു.

എ.കെ. ആന്റണി നടത്തിയ വിമര്‍ശനം സദുദ്ദേശ്യപരമാണെന്നായിരുന്നു വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. വ്യവസായ അന്തരീക്ഷം കൂടുതല്‍ മെച്ചപ്പെടുത്തണമെന്നാണ് അദ്ദേഹം ഉദ്ദേശിച്ചത്. വിവാദമുണ്ടാക്കി അന്തരീക്ഷം മോശമാക്കുന്നവര്‍ തിരുത്തണം. ഇതിനു പിന്നില്‍ ആരാണെന്നു പറയുന്നില്ല. ബ്രഹേ്മാസ് പ്രതിരോധവകുപ്പ് സ്ഥാപനമാണ്. അവിടെ യൂണിയനുകള്‍ പാടില്ല. സംസ്ഥാനത്തെ ഇപ്പോഴത്തെ വിവാദങ്ങള്‍ മനസില്‍വച്ചാണ് ആന്റണി പ്രതികരിച്ചതെന്നും കുഞ്ഞാലിക്കുട്ടി വിശദീകരിച്ചു.

English summary
Chief Minister Oommen Chandy explained to media persons on Wednesday that what Defence Minister A.K. Antony said was not a criticism against the state government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X