എകെ ആന്റണിക്കെതിരേ കുഞ്ഞാലിക്കുട്ടി

ലീഗിന്റെ അപ്രമാദിത്തങ്ങള്‍ക്കും അധികാരധാര്‍ഷ്ട്യങ്ങള്‍ക്കുമെല്ലാം മൗനസമ്മതമേകി ഒപ്പം നില്‍ക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നയങ്ങളോട് വിയോജിപ്പുള്ള വിലയ വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകരാകട്ടെ എകെ ആന്റണിയുടെ പ്രതികരണത്തോടെ വലിയ ആഹ്ലാദത്തിലുമാണ്. ഈ സാഹചര്യത്തില്‍, എകെ ആന്റണിയുടെ ആരോപണങ്ങള്‍ക്കെതിരേ രൂക്ഷവിമര്‍ശനവുമായി മന്ത്രി കുഞ്ഞാലിക്കുട്ടി രംഗത്തുവന്നതോടെ വിവാദം കൊഴുക്കുകയാണ്.
മന്ത്രിസഭാ യോഗത്തിനിടയിലാണ് കുഞ്ഞാലിക്കുട്ടി പൊട്ടിത്തെറിച്ചത്. പരസ്യമായ അപമാനം താങ്ങേണ്ട ഗതികേട് മുസ്ലീംലീഗിനില്ല-എല്‍ഡിഎഫിനെ സ്തുതിച്ച കേന്ദ്രമന്ത്രിക്ക് മറ്റെന്തെങ്കിലും ലക്ഷ്യം കാണും. ഇങ്ങനെ പോയാല്‍ പലതും ലീഗിന് തുറന്ന് പറയേണ്ടി വരും. അതിനൊന്നും ഇടവരുത്താത്തതാണ് നല്ലത്-ഈ വിധത്തില്‍ പോയി ലീഗ് നേതാവിന്റെ രോക്ഷപ്രകടനം, നാമമാത്ര ഭൂരിപക്ഷത്തില്‍ ഭരണം തൂങ്ങിനില്‍ക്കുന്നതിനാല്‍ മുഖ്യമന്ത്രിയോ മറ്റു മന്ത്രി പ്രമുഖരോ ലീഗിനെ തടയാനും തിരുത്താനും പോയതുമില്ല. മാണി സാറിന്റെ കേരള കോണ്‍ഗ്രസുകാരാകട്ടെ, ലീഗുകാര്‍ പറയുന്നതാണ് ശരി എന്ന നിലപാടിലുമായിരുന്നു.
കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയ്ക്കുശേഷം ലീഗിനും മാണി സാറിനും ഒരേ സ്വരമാണ്. കാബിനറ്റ് റാങ്കുള്ള മന്ത്രിപദവി ലഭിക്കുമെന്ന കണക്കുകൂട്ടലിലായിരുന്നു ലീഗ് നേതൃത്വം. മകന് മന്ത്രികുപ്പായമെന്ന കിനാവ് പൂവണിയുമെന്ന സ്വപ്‌നം മാണിസാറിനുമുണ്ടായിരുന്നു. രണ്ടും തകര്‍ന്നു. അതിനു കാരണം എകെ ആന്റണിയാണെന്നാണ് ഇരുകൂട്ടരും കരുതുന്നത്.
എമര്‍ജിങ് കേരള അടക്കമുള്ള പദ്ധതികള്‍ക്കെതിരേ യുഡിഎഫ് എംഎല്‍എമാര്‍ ഹരിത രാഷ്ട്രീയവുമായി രംഗത്ത് വന്നതിന് പിന്നിലും എകെ ആന്റണിയുടെ പിന്‍ബലമുണ്ടെന്നും ഇവര്‍ കണക്കുകൂട്ടുന്നു. കോണ്‍ഗ്രസിനുള്ളിലെ എ, ഐ ഗ്രൂപ്പ് പോര്‍വിളിക്ക് എന്തായാലും ആന്റണിയുടെ 'മിസൈല്‍' പുത്തന്‍ കരുത്ത് പകര്‍ന്നിട്ടുണ്ട്. അതിനിടയിലാണ് ലീഗുകാര്‍ കേന്ദ്രമന്ത്രിക്കെതിരേ പ്രതിഷേധവുമായി ഇപ്പോള്‍ ഇറങ്ങഇത്തിരിച്ചിരിക്കുന്നത്.












Click it and Unblock the Notifications