കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടാം റേറ്റിങ്ങിനെതിരെ പരാതിയുമായി പ്രസാര്‍ ഭാരതി

  • By Nisha Bose
Google Oneindia Malayalam News

TAM
കൊല്‍ക്കത്ത: ടെലിവിഷന്‍ ഓഡിയന്‍സ് മെഷര്‍മെന്റ് (ടാം) റേറ്റിങ്ങിനെതിരെ പ്രസാര്‍ ഭാരതി കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ(സിസിഐ)യ്ക്ക് പരാതി നല്‍കി. ടെലിവിഷന്‍ ചാനലുകളുടെ റേറ്റിങ് നടത്തുന്നത് ശരിയായ രീതിയിലല്ലെന്നാണ് പരാതിയിലെ ആരോപണം. 2002ലെ കോമ്പറ്റീഷന്‍ ആക്ടിന്റെ സെക്ഷന്‍ നാല് പ്രകാരമാണ് പരാതി നല്‍കിയിരിക്കുന്നത്.

രാജ്യത്ത് 2കോടിയിലധികം വീടുകളില്‍ ടിവി ഉണ്ടെങ്കിലും ഏജന്‍സി ഏതാണ്ട് 8,000 വീടുകളില്‍ മാത്രമേ റേറ്റിങ് അറിയാനുള്ള മീറ്ററുകള്‍ സ്ഥാപിച്ചിട്ടുള്ളൂ. ഒരു ലക്ഷത്തിലധികം ജനസംഖ്യയുള്ള സിറ്റികളിലെ വീടുകള്‍ മാത്രമാണ് റേറ്റിങ് മനസ്സിലാക്കാനായി തിരഞ്ഞെടുത്തിരിക്കുന്നത്. ഗ്രാമങ്ങളേയും ചെറിയ പട്ടണങ്ങളേയും ഏജന്‍സി പാടെ ഒഴിവാക്കിയിരിക്കുകയാണ്. ഇത് അശാസ്ത്രീയമായ രീതിയാണെന്ന് പരാതിയില്‍ പറയുന്നു.

ഇത്തരമൊരു പരാതി നല്‍കിയതായി പ്രസാര്‍ ഭാരതിയുടെ സിഇഒ ജവഹര്‍ സിര്‍കാര്‍ സ്ഥിരീകരിച്ചു. എന്നാല്‍ പരാതിയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല. സെപ്തംബറില്‍ ചേര്‍ന്ന പ്രസാര്‍ ഭാരതിയുടെ ബോര്‍ഡ് യോഗത്തിലാണ് ടാമിനെതിരെ സിസിഐയ്ക്ക് പരാതി നല്‍കാന്‍ തീരുമാനമായത്.മുന്‍പ് എന്‍ഡിടിവിയും ടാം റേറ്റിങ്ങിനെതിരെ കോടതിയെ സമീപിച്ചിരുന്നു.

English summary
Public sector broadcaster Prasar Bharati has moved the CCI alleging that Television Audience Measurement (TAM) agency is abusing its dominant position by not carrying out audience measurement in a fair manner.,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X