കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീണ്ടും കടുവ:വയനാട്ടില്‍ 3 പശുക്കള്‍ കൊല്ലപ്പെട്ടു

  • By Shabnam Aarif
Google Oneindia Malayalam News

Wayanad
സുല്‍ത്താന്‍ ബത്തേരി: വയനാട്ടില്‍ വീണ്ടും കടുവയുടെ ആക്രമണം. ഇത്തവണ മൂന്ന്‌ പശുക്കളെയാണ്‌ കടുവ കടിച്ചു കൊന്നിരിക്കുന്നത്‌. സുല്‍ത്താന്‍ ബത്തേരിക്ക്‌ അടുത്ത്‌ നായ്‌ക്കട്ടിയില്‍ ആണ്‌ സംഭവം.

കടുവ വീണ്ടും ആക്രമണം തുടങ്ങിയ സാഹചര്യത്തില്‍ ജനങ്ങളോട്‌ പുറത്തിറങ്ങരുത്‌ എന്ന്‌ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്‌. വയനാട്ടില്‍ കടുവയുടെ ആക്രമണം രൂക്ഷമായ പശ്ചാത്തലത്തില്‍ അക്രമണകാരിയായ കടുവയെ വെടിവെച്ചു കൊല്ലാന്‍ തീരുമാനമായിരിക്കുകയാണ്‌.

ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ നടന്ന സര്‍വ്വകക്ഷി യോഗത്തില്‍ ആണ്‌ കടുവയെ വെടിവെച്ച്‌ കൊല്ലാന്‍ തീരുമാനം ആയത്‌. വനംവകുപ്പിന്റെ മൂന്ന്‌ സംഘങ്ങള്‍ കടുവയെ കൊല്ലുന്നതിനായി താമസിയാതെ പുറപ്പെടും എന്നാണ്‌ റിപ്പോര്‍ട്ട്‌.

ഇതിനിടെ കോഴിക്കോട്‌ - മൈസൂര്‍ ദേശീയപാത നാട്ടുകാര്‍ ഉപരോധിക്കുകയാണ്‌. ആക്രമണകാരയായ കടുവയെ പിടികൂടാന്‍ അധികൃതരുടെ ഭാഗത്ത്‌ നിന്നും കാര്യമായ നടപടി ഉണ്ടായില്ല എന്ന്‌ ആരോപിച്ചാണ്‌ നാട്ടുകാരുടെ ഈ പ്രതിഷേധം. വനംവകുപ്പിന്റെ മുളംകൂട്ടം തീയിട്ട്‌ നശിപ്പിക്കുകയും ചെയ്‌തു രോഷാകുലരായ നാട്ടുകാര്‍.

ഒരാഴ്‌ചയായി വയനാട്ടില്‍ തുടരുന്ന കടുവ ആക്രമണത്തില്‍ ഇതുവരെ 15 വളര്‍ത്തു മൃഗങ്ങള്‍ കൊല്ലപ്പെട്ടിട്ടുണ്ട്‌.

English summary
The tiger attack in Wayanad district continues. This time the tiger killed three domestic cows.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X