അഫ്സല് ഗുരുവിന്റെ ദയാഹര്‍ജി തിരിച്ചയച്ചു
ദില്ലി: പാര്‍ലമെന്റ് ആക്രമണ കേസിലെ മുഖ്യ സൂത്രധാരന്‍ അഫ്സല് ഗുരുവിന്റെ അടക്കം ഏഴു ദയാഹര്‍ജികള്‍ പുനഃപരിശോധനയ്ക്കായി രാഷ്ട്രപതി പ്രണബ് മുഖര്‍ജി ആഭ്യന്തര മന്ത്രിക്ക് തിരിച്ചയച്ചു. പി.ചിദംബരത്തിനു പകരം സുശീല്‍ കുമാര്‍ ഷിന്‍ഡെ ആഭ്യന്തര മന്ത്രി സ്ഥാനം ഏറ്റെടുത്തതിനെ തുടര്‍ന്നാണ് നടപടി.

ആഭ്യന്തര മന്ത്രി മാറിയാല്‍ ദയാഹര്‍ജികള്‍ പുനഃപരിശോധനയ്ക്ക് മടക്കുന്ന പതിവുണ്ടെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ വിശദീകരണം.
അജ്മല്‍ കസബിന്റെ വധശിക്ഷ നടപ്പാക്കിയ പശ്ചാത്തലത്തില്‍ അഫ്സല് ഗുരുവിന്റെ ദയാഹര്‍ജിയുടെ കാര്യത്തിലും ഉടന്‍ തീരുമാനം ഉണ്ടായേക്കുമെന്നാണ് സൂചന. ഇതിനായി സമ്മര്‍ദം ഉയര്‍ന്നു തുടങ്ങി.
എന്നാല്‍ അഫ്സല് ഗുരുവിന്റെ വധശിക്ഷ നടപ്പാക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഒട്ടേറെ നിയമക്കുരുക്കുകളും രാഷ്ട്രീയ വെല്ലുവിളികളും നേരിടുന്നുണ്ട്. അജ്മല്‍ കസബ് പാക്കിസ്ഥാന് പൗരനാണെങ്കില്‍ അഫ്സല് ഗുരു കാശ്മീരിയാണ്. അഫ്സലിനു വധശിക്ഷ വിധിച്ചതുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങള്‍ക്ക് ഇപ്പോഴും ശമനമായിട്ടില്ല. അഫ്സല് ഗുരുവിനെ തൂക്കിലേറ്റിയാല്‍ കശ്മീരിലെ പ്രതികരണം എങ്ങനെയായിരിക്കുമെന്ന കാര്യത്തിലും സര്‍ക്കാരിന് ആശങ്കയുണ്ട്. വിഘടനവാദികളും മുഖ്യധാരാ പാര്‍ട്ടികളും അഫ്സല് ഗുരുവിന്റെ വധശിക്ഷയെ ന്യായീകരിയ്ക്കുന്നില്ല. അഫ്സലിന് ശരിയായ വിചാരണ ലഭിച്ചിട്ടില്ലെന്നും അദ്ദേഹത്തെ കേസില്‍ കുടുക്കുകയായിരുന്നുവെന്നും ആരോപണമുയര്‍ന്നിരുന്നു.
2001 ഡിസംബര്‍ 13ന് നടന്ന പാര്‍ലമെന്റ് ആക്രമണത്തില്‍ ഗൂഢാലോചന കുറ്റം ചുമത്തി വിചാരണാകോടതി അഫ്സലിനു വധശിക്ഷ വിധിച്ചിരുന്നു. ഡല്‍ഹി ഹൈക്കോടതിയും സുപ്രീം കോടതിയും ശിക്ഷ ശരിവച്ചതോടെ 2006 ഒക്ടോബര്‍ 20ന് അഫ്സലിനെ തൂക്കിലേറ്റാനായിരുന്നു തീരുമാനം. എന്നാല്‍ അദ്ദേഹത്തിന്റെ ഭാര്യ തബസും ദയാഹര്‍ജിയുമായി രാഷ്ട്രപതിയെ സമീപിച്ചു.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് നാലിനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അഫ്സല് ഗുരുവിന്റെ ദയാഹര്‍ജിയില്‍ തീരുമാനമെടുക്കാന്‍ രാഷ്ട്രപതിക്ക് ഫയല്‍ കൈമാറിയത്. അഫ്സലിന്റെ ദയാഹര്‍ജി തള്ളണമെന്നായിരുന്നു ആഭ്യന്തര മന്ത്രാലയത്തിന്റെ ശുപാര്‍ശ.
വധശിക്ഷ വിധിക്കപ്പെട്ട അഫ്സല് ഗുരു ഉള്‍പ്പെടെ ഏഴുപേരുടെ ദയാഹര്‍ജിയില്‍ വീണ്ടും തീരുമാനമെടുക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതി പ്രണബ് മുഖര്‍ജി ആഭ്യന്തര മന്ത്രാലയത്തിന് ഫയല്‍ തിരിച്ചയച്ചിരിയ്ക്കുന്നത്. ഏഴു പേരുടെയും ദയാഹര്‍ജികളില്‍ ഉടന്‍ തീരുമാനമെടുക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications