കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മണിയുടെ അറസ്റ്റ്, ഇടുക്കിയില്‍ ഹര്‍ത്താല്‍

Google Oneindia Malayalam News

അഞ്ചേരി ബേബി വധക്കേസില്‍ സിപിഎം ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി എംഎം മണിയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് സിപിഎം വ്യാഴാഴ്ച ജില്ലയില്‍ ഹര്‍ത്താല്‍ ആചരിക്കുന്നു. രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെയാണ് സമരം. പാല്‍, പത്രം, ആശുപത്രി തുടങ്ങിയ സര്‍വീസുകളെയും ശബരിമല തീര്‍ത്ഥാടകരെയും ഒഴിവാക്കിയിട്ടുണ്ട്. സിപിഐ ഒഴികെയുള്ള ഇടതുപാര്‍ട്ടികളുടെ പിന്തുണ ഹര്‍ത്താലിനുണ്ട്.

CPM Protest

പൊതുയോഗത്തില്‍ വിവാദപരമായി പ്രസംഗിച്ചതിന്റെ പേരില്‍ ബുധനാഴ്ച പുലര്‍ച്ചെ അഞ്ചരയോടെ കഞ്ചിത്തണ്ണിയിലുള്ള മണിയുടെ വീട് വളഞ്ഞായിരുന്നു അറസ്റ്റ്. പ്രതിഷേധ സൂചകമായി സിപിഎം പ്രവര്‍ത്തകര്‍ രാവിലെ മുതല്‍ തെരുവിലിറങ്ങിയിരുന്നു. രാജാക്കാട്, ശാന്തന്‍പാറ,പൂപ്പാറ,രാജകുമാരി, കുഞ്ചിത്തണ്ണി, ആനച്ചാല്‍, തോക്കുപാറ, ഇരുട്ടുകാനം, മുതുവാന്‍കുടി, ചെങ്കുളം, കുത്തുപാറ, വെള്ളത്തൂവല്‍ എന്നിവിടങ്ങളില്‍ പ്രതിഷേധപ്രകടനങ്ങള്‍ നടന്നു.

ദേശീയപാതയടക്കം നിരവധി സ്ഥലങ്ങളില്‍ റോഡ് ഉപരോധിച്ചു. മറ്റുപാര്‍ട്ടികളുടെ ഫഌക്‌സ് ബോര്‍ഡുകളും ബാനറുകളും വ്യാപകമായി നശിപ്പിച്ചതായി പരാതിയുണ്ട്. കഴിഞ്ഞ മെയ് 25ന് മണക്കാട് വെച്ചാണ് മണി വിവാദപ്രസംഗം നടത്തിയത്. അഞ്ചേരി ബേബിയടക്കം നിരവധി പേരെ പാര്‍ട്ടി കൊലപ്പെടുത്തിയതാണെന്ന രീതിയിലുള്ള വെളിപ്പെടുത്തലാണ് വിവാദമായത്. തുടര്‍ന്ന് പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.

English summary
CPI(M) leader MM Mani arrested for failing to appear for polygraph test, CPM called for a dawn-to-dusk hartal in Idukki district
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X