കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാംഗ്ലൂര്‍മലയാളിയുടെ കണ്ണില്‍ പൊടിയിടുന്ന റയില്‍വെ

  • By Shabnam Aarif
Google Oneindia Malayalam News

Train
പാലക്കാട്‌: മംഗലാപുരം വഴി ഓടുന്ന യശ്വന്ത്‌പൂര്‍ - കണ്ണൂര്‍ എക്‌സ്‌പ്രസ്സിന്റെ കോച്ചുകളുടെ എണ്ണം അഞ്ചില്‍ നിന്നും എട്ടാക്കി ഉയര്‍ത്തി. കര്‍ണ്ണാടകയുടെ സമ്മര്‍ദ്ദപ്രകാരം കണ്ണൂര്‍ - യശ്വന്ത്‌പൂര്‍ എക്‌സ്‌പ്രസിനെ രണ്ടായി മുറിച്ച്‌ 5 കോച്ചുകളുള്ള വണ്ടിയായി ബാംഗ്ലൂരില്‍ നിന്നും കണ്ണൂരിലേക്കും, 13 കോച്ചുകളുള്ള വണ്ടിയായി കാര്‍വാറിലേക്കും മാറ്റിയിരുന്നു.

ഇതില്‍ കേരളത്തിന്റെ ഭാഗത്ത്‌ നിന്നും കടുത്ത പ്രതിഷേധം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ മംഗലാപുരം വഴിയുള്ള കോച്ചുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരാകുകയായിരുന്നു.

നേരത്തെ 2 സ്ലീപ്പര്‍ ക്ലാസും, ഒജനറല്‍ കോച്ചും ഉണ്ടായിരുന്ന സ്ഥാനത്ത്‌, കോച്ചുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചതോടെ 16517/16518 നമ്പര്‍ യശ്വന്ത്‌പൂര്‍ - കണ്ണൂര്‍ എക്‌സ്‌പ്രസില്‍ 2 ലഗേജ്‌വാന്‍, ഒരു എസി ത്രീടയര്‍ കോച്ച്‌, 3 സ്ലീപ്പര്‍ കോച്ച്‌, 2 ജനറല്‍ കോച്ച്‌ എന്നിവയുണ്ടാകും.

മറ്റ്‌ എക്‌സ്‌പ്രസ്‌ തീവണ്ടികള്‍ 18ഉം 22ഉം കോച്ചുകളുമായി ഓടുമ്പോഴാണ്‌ വെറും അഞ്ച്‌ കോച്ചുകളുമായി യശ്വന്ത്‌പൂര്‍ - കണ്ണൂര്‍ എക്‌സ്‌പ്രസ്‌ ഓടിക്കൊണ്ടിരുന്നത്‌. റയില്‍വെയുടെ ഏറ്റവും ചെറിയ വണ്ടി എന്നറിയപ്പെടുന്ന മെമു തീവണ്ടികളില്‍ പോലും എട്ട്‌ കോച്ചുകള്‍ ഉള്ള സ്ഥാനത്താണ്‌ ഒരു എക്‌സ്‌പ്രസ്‌ തീവണ്ടി വെറും അഞ്ച്‌ കോച്ചുകളുമായി ഓടിക്കൊണ്ടിരുന്നത്‌.

കേരളത്തില്‍ നിന്നും ഏറെ പേര്‍ ജോലിതേടിയത്തുന്ന ബാംഗ്ലൂര്‍ നഗരവുമായി ബന്ധിപ്പിക്കുന്ന യശ്വന്ത്‌പൂര്‍ - കണ്ണൂര്‍ എക്‌സ്‌പ്രസിന്റെ കോച്ചുകളുടെ എണ്ണം ഇനിയും വര്‍ദ്ധിപ്പിക്കേണ്ടിയിരിക്കുന്നു. റയില്‍വെയില്‍ നിന്നും കേരളം നേരിടുന്ന അവഗണനയുടെ കഥ ഇന്നും ഇന്നലെയും തുടങ്ങിയതല്ല.

English summary
The number of coaches of the Yashwathpur - Kannur Express has been increased from 5 to 8 due to the protest of Kerala.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X