കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആസൂത്രകരേയും ശിക്ഷിക്കണമെന്ന് പാക് മാധ്യമങ്ങള്‍

  • By Nisha Bose
Google Oneindia Malayalam News

ദില്ലി: കസബിന് വധശിക്ഷ നല്‍കിയതിന് പിന്നാലെ മുംബൈ ഭീകരാക്രമണത്തിന്റെ ആസൂത്രകരേയും നീതിപീഠത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന ആവശ്യവുമായി പാക് മാധ്യമങ്ങള്‍ രംഗത്തെത്തി. രണ്ട് പ്രമുഖ ഇംഗ്ലീഷ് ദിനപത്രങ്ങളാണ് ഇത്തരമൊരു ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

നാം തീവ്രവാദത്തിനെതിരെ സത്യസന്ധമായ പോരാട്ടമാണ് നയിക്കുന്നതെന്ന് ലോകം അറിയണം. അതുകൊണ്ടു തന്നെ മുംബൈ ഭീകരാക്രമണക്കേസിന്റെ വിചാരണ വേഗത്തിലാക്കേണ്ടതുണ്ട്. അത് നീട്ടിക്കൊണ്ടു പോകുന്നത് രാജ്യത്തിന് മേല്‍ സംശയത്തിന്റെ നിഴല്‍ വീഴ്ത്തും. നമ്മള്‍ ആരെയെങ്കിലും സംരക്ഷിക്കുകയാണോ എന്ന ചോദ്യം ഉയരും-ദി എക്‌സ്പ്രസ് ട്രിബ്യൂണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു.

വളരെ ആസൂത്രിതമായി നടപ്പിലാക്കിയ ആക്രമണമായിരുന്നു 2008 നവംബര്‍ 26ന്് അരങ്ങേറിയതെന്ന് ദി ഡോണ്‍ പത്രം പറയുന്നു. ഇത്തരമൊരു നീക്കം പാകിസ്താന്റെ ശ്രദ്ധയില്‍പ്പെടാതെ പോയതെന്താണെന്ന ചോദ്യവും പത്രം ഉയര്‍ത്തുന്നു. രാജ്യത്തിന് ഭീഷണിയുയര്‍ത്തുന്ന തീവ്രവാദത്തെ ഇല്ലാതാക്കാന്‍ ജനങ്ങള്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പുവരുത്താനുള്ള ബാധ്യത സര്‍ക്കാരിനാണെന്നും അവര്‍ ഓര്‍മ്മിപ്പിക്കുന്നു.

English summary
The Dawn said Kasab's execution "revived the memory of a senseless but well-planned act of mass murder" and questioned how its planning went unnoticed in Pakistan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X