കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അവസാനം തീരുമാനമായി;ഡിഎംആര്‍സി തന്നെ

  • By Shabnam Aarif
Google Oneindia Malayalam News

Kochi Metro
ദില്ലി: ഏറെ ഊഹാപോഹങ്ങള്‍ക്കും, ആശങ്കകള്‍ക്കും, ചര്‍ച്ചകള്‍ക്കും ഒടുവില്‍ കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ കൊച്ചി മെട്രോ റയിലിന്റെ നിര്‍മ്മാണ മേല്‍നോട്ടം ഡിഎംആര്‍സി ഏറ്റെടുത്തു. നിര്‍മ്മാണ മേല്‍നോട്ടത്തിന്‌ പുറമെ പദ്ധതിക്ക്‌ വേണ്ട സാങ്കേതിക സഹായവും ഡിഎംആര്‍സിയുടെ ഭാഗത്ത്‌ നിന്നും ലഭിക്കും.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കേന്ദ്രമന്ത്രി കമല്‍നാഥുമായി നടത്തിയ ചര്‍ച്ചയിലാണ്‌ ഇക്കാര്യങ്ങള്‍ തീരുമാനമായത്‌. അതുപോലെ കൊച്ചി മെട്രോ പദ്ധതിയുടെ നടത്തിപ്പിനായി പ്രത്യേക സമിതി രൂപീകരിക്കാനും തീരുമാനമായി.

ഡിഎംആര്‍സിയെ കൊച്ചി മെട്രോ പദ്ധതി ഏറ്റെടുക്കുന്നതില്‍ നിന്നും പിന്തിരിപ്പിക്കാന്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ഉന്നതതല ഗൂഢാലോചന നടക്കുന്നതായി പരക്കെ ആരോപണം ഉയര്‍ന്നിരുന്നു. പദ്ധതി ഏറ്റെടുക്കാന്‍ സാങ്കേതിക ബുദ്ധിമുട്ടുകള്‍ ഉണ്ട്‌ എന്ന തരത്തില്‍ ഡിഎംആര്‍സിയുടെ ഭാഗത്ത്‌ നിന്നും പ്രതികരണം ഉണ്ടായിരുന്നു.

ഈ സാഹചര്യത്തില്‍ പദ്ധതി ഡിഎംആര്‍സി തന്നെ ഏറ്റെടുക്കണം എന്ന ആവശ്യം എല്ലാ ഭാഗത്ത്‌ നിന്നും ശക്തമായി ഉയര്‍ന്നു. ഇക്കാര്യത്തില്‍ ഒരു തീരുമാനമാതാതിരുന്നത്‌ സംസ്ഥാന സര്‍ക്കാറിനെ പ്രതിസന്ധിയില്‍ ആക്കുകയും ചെയ്‌തിരുന്നു.

കേരളത്തിന്റെയും ദില്ലിയുടെയും ചീഫ്‌ സെക്രട്ടറിമാരും, നഗര വികസന സെക്രട്ടറിമാരും ഉള്‍പ്പെടുന്നതായിരിക്കും ഈ പ്രത്യേക സമിതി. ദില്ലി മുഖ്യമന്ത്രി ഷീല ദീക്ഷിത്തുമായും മുഖ്യമന്ത്രി ചര്‍ച്ച നടത്തി.

ചര്‍ച്ചയ്‌ക്ക്‌ ശേഷം ദില്ലിക്കും, കേരളത്തിനും ഒരുപോലെ സ്വീകാര്യമായ തീരുമാനം ഉണ്ടാകും എന്നായിരുന്നു ഷീല ദീക്ഷിത്‌ അറിയിച്ചത്‌. അതുപോലെ സംതൃപ്‌തി നല്‍കുന്ന തീരുമാനം എന്നാണ്‌ ഉമ്മന്‍ ചാണ്ടി പ്രതികരിച്ചിരുന്നത്‌.

English summary
At last it is decided that DMRC will lead the construction of Kerala's dream project, Kochi Metro Rail.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X