കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എബിപി ന്യൂസ് സര്‍വെയിലും മോഡി

Google Oneindia Malayalam News

ദില്ലി: ഗുജറാത്തില്‍ ബിജെപി അധികാരത്തില്‍ തിരിച്ചെത്തുമോയെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. ഭൂരിപക്ഷത്തിന്റെ കാര്യത്തില്‍ മാത്രമാണ് തര്‍ക്കം. തിരഞ്ഞെടുപ്പിന് മുന്നോടിയായി നിരവധി അഭിപ്രായസര്‍വെകളാണ് സംസ്ഥാനത്ത് നടന്നത്. മോഡി ഭരണത്തില്‍ തിരിച്ചെത്തുമെന്ന കാര്യത്തില്‍ എല്ലാത്തിനും ഒരേ സ്വരമാണ്.

Modi

ഒടുവില്‍ പുറത്തുവന്ന എബിപി ന്യൂസ്-എസി നീല്‍സണ്‍ സര്‍വെയിലും ഫലവും മറിച്ചൊന്നല്ല. 2007ലെ തിരഞ്ഞെടുപ്പില്‍ നേടിയ 117 സീറ്റിനേക്കാള്‍ ഏഴ് സീറ്റ് അധികം നേടി മോഡി അധികാരത്തില്‍ തിരിച്ചെത്തുമെന്നാണ് ഫലം.

രാജ്യത്തെ 91ഓളം നിയോജകമണ്ഡലങ്ങളില്‍ നിന്നാണ് ഈ സര്‍വെയ്ക്കുവേണ്ട 'സാംപിളുകള്‍' ശേഖരിച്ചത്. 16384 പേരെ നേരിട്ട് കണ്ടാണ് വോട്ട് രേഖപ്പെടുത്തിയത്. ഇതു കൂടാതെ 910ഓളം നേതാക്കളുമായി സര്‍വെ സംഘം ആശയവിനിമയം നടത്തിയിട്ടുണ്ട്.

ഒക്ടോബര്‍ 16 മുതല്‍ 29വരെയായിരുന്നു സര്‍വെ കാലാവധി. ബിജെപിക്ക് കൂടുതല്‍ സീറ്റുകള്‍ ലഭിക്കുമെങ്കിലും വോട്ടിങ് ശതമാനത്തില്‍ കുറവുണ്ടാകുമെന്നാണ് സൂചന. കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പില്‍ മൊത്തം പോള്‍ ചെയ്തതിന്റെ 49.12 വോട്ട് ബിജെപിന ടേിയിരുന്നു.

ഇത്തവണ അത് 47 ശതമാനമായി കുറയാനാണ് സാധ്യത. അതേ സമയം കോണ്‍ഗ്രസിന്റെ വോട്ടിങ് ശതമാനത്തില്‍ കാര്യമായ കുറവുണ്ടാകാനുള്ള സാധ്യതയില്ല. കേശുഭായ് പട്ടേലിന്റെ നേതൃത്വത്തിലുള്ള വിമത നേതാക്കള്‍ക്ക് തിരഞ്ഞെടുപ്പില്‍ യാതൊരു ചലനവുമുണ്ടാക്കാന്‍ സാധിക്കില്ലെന്ന് സര്‍വെ പറയുന്നു.

English summary
Gujarat Chief Minister Narendra Modi is all set to lead the state for the third successive term, with an increased number of seats, said the opinion poll conducted by ABP News and AC Nielsen in October.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X