കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കടുവയെപിടിക്കാന്‍ കര്‍ണാടകത്തില്‍നിന്ന് വിദഗ്ധസംഘം

  • By Ajith Babu
Google Oneindia Malayalam News

Tiger
സുല്‍ത്താന്‍ബത്തേരി: വയനാടിനെ ഭീതിയിലാഴ്ത്തിയ കടുവയെ പിടിയ്ക്കാന്‍ കര്‍ണാടകയില്‍ നിന്നും വിദഗ്ധ സംഘമെത്തി. ശനിയാഴ്ച കാട്ടിലെത്തിയ സംഘം ഇതിനോടകം കാട്ടില്‍ തിരച്ചില്‍ ആരംഭിച്ചു കഴിഞ്ഞു.

നാട്ടിലിറങ്ങുന്ന വന്യജീവികളെ മയക്കുവെടിവെച്ച് പിടിക്കുന്ന കാര്യത്തില്‍ മികവു തെളിച്ചവരാണ് സംഘത്തിലുള്ളത്. വയനാട് ഡിഎഫ്ഒ പി ധനേഷ് കുമാര്‍, വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എസ് ശ്രീകുമാറുമായി സംഘം ചര്‍ച്ച നടത്തി. കടുവയെ കെണിയിലാക്കാന്‍ ഇപ്പോള്‍ സജ്ജീകരിച്ച സംവിധാനങ്ങളും സംഘം പരിശോധിച്ചു. ഇതില്‍ ചില മാറ്റങ്ങളും വിദഗ്ധസംഘം നിര്‍ദ്ദേശിച്ചു.

അതേസമയം കടുവയുടെ ആക്രമണത്തിന് യാതൊരു ശമനവും ഇതുവരെയുണ്ടായിട്ടില്ല. ഒട്ടേറെ വളര്‍ത്തുമൃഗങ്ങള്‍ കടുവയ്ക്കിരയായതോടെ നാട്ടുകാരും രോഷാകുലരാണ്.

തിരുനെല്ലി അപ്പപ്പാറ പുലിവാല്‍മുക്കില്‍ നവംബര്‍ 15നാണ് കൂടുവെച്ച് പിടികൂടിയ കടുവയെ കാട്ടില്‍ വിട്ടത്. ഈ കടുവയല്ല വീണ്ടും പ്രശ്‌നങ്ങളുണ്ടാക്കുന്നതെന്ന് വ്യക്തമായിട്ടുണ്ട്. കഴിഞ്ഞ ഒന്നരാഴ്ചയ്ക്കിടെ 11 വളര്‍ത്തുമൃഗങ്ങളെ കടുവ പിടിക്കുകയുണ്ടായി. അതേസമയം വിട്ടയച്ച
അതിനുള്ള നഷ്ടപരിഹാരം വനംവകുപ്പ് പൂര്‍ണമായും നല്‍കിക്കഴിഞ്ഞു. ശനിയാഴ്ച രാവിലെ കടുവ കൊന്ന പശുവിന്റെ ഉടമയ്ക്കുവരെനഷ്ടപരിഹാരത്തുക വിതരണംചെയ്തു.

25,000 മുതല്‍ 45,000 രൂപവരെയാണ് വളര്‍ത്തുമൃഗങ്ങളുടെ ഉടമകള്‍ക്ക് നല്‍കിയത്. മൊത്തം 3,90,000 രൂപ ഈയിനത്തില്‍ നല്‍കി. നാലുപശുക്കള്‍, ഏഴ് ആടുകള്‍, ഒരു പോത്ത്, എന്നിവയെയാണ് കഴിഞ്ഞദിവസങ്ങളില്‍ കടുവ കൊന്നത്.കഴിഞ്ഞവര്‍ഷം വയനാട്ടില്‍ 129 വളര്‍ത്തുമൃഗങ്ങളെയാണ് വന്യജീവികള്‍ കൊന്നത്.

English summary
Karnataka Special team coming for trapping the tiger which had strayed into human habitats in Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X