2ജി സ്‌പെക്ട്രം:ചര്‍ച്ച വേണമെന്ന് ഡിഎംകെ

2ജി സ്‌പെട്രത്തെ കുറിച്ച് സിഎജി മുന്‍ ഉദ്യോഗസ്ഥനായ ആര്‍പി സിങ് നടത്തിയ വിവാദ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ ആണ് ഡിഎംകെ ഇങ്ങനെയൊരു ആവശ്യം മുന്നോട്ട് വെച്ചിരിക്കുന്നത്. ബിജെപി നേതാവും ലോക്‌സഭാംഗവുമായ മുരളി മനോഹര്‍ ജോഷിയുടെ ആവശ്യപ്രകാരം 2ജി സ്‌പെക്ട്രത്തെ കുറിച്ചുള്ള സിഎജി റിപ്പോര്‍ട്ടില്‍ കൃത്രിമത്വം കാണിച്ചു എന്നാണ് ആര്‍പി സിങ് വെളിപ്പെടുത്തിയത്.
2ജി സ്‌പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ പ്രത്യാഘാതങ്ങള്‍ നേരിട്ടിട്ടുള്ള യുപിഎ ഘടക കക്ഷിയാണ് ഡഎംകെ. ഡിഎംകെ നേതാവ് എം കരുണാനിധിയുടെ മകളും എംപിയുമായ കനിമൊഴിയും, പാര്‍ട്ടിയുടെ നേതാവും, മുന്‍ ടെലികോം മന്ത്രിയുമായ എ രാജയും ജയില്‍വാസം വരെ അനുഭവിച്ചിട്ടുണ്ട് 2ജി സ്‌പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട്.
വോട്ടിങ് ആവശ്യമില്ലാത്ത, റൂള്‍ നമ്പര്‍ 193 അനുസരിച്ചാണ് ഡിഎംകെ 2ജി സ്‌പെക്ട്രത്തെ കുറിച്ച് ചര്‍ച്ച ചെയ്യണം എന്ന് ആവശ്യപ്പെട്ടത്.












Click it and Unblock the Notifications