കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയറാം രമേശ്‌ അതിരുകടന്നു:എംകെ മുനീര്‍

  • By Shabnam Aarif
Google Oneindia Malayalam News

MK Muneer
കൊച്ചി: കുടുംബശ്രീയെ അനുകൂലിച്ചു കൊണ്ട്‌ കേന്ദ്ര ഗ്രാമ വികസന മന്ത്രി ജയറാം രമേശ്‌ നടത്തിയ പരാമര്‍ശത്തെ എതിര്‍ത്ത്‌ മന്ത്രി എംകെ മുനീറും രംഗത്ത്‌. കഴിഞ്ഞ ദിവസം മന്ത്രി കെസി ജോസഫ്‌ ജയറാം രമേശിനെ വിമര്‍ശിച്ച്‌ സംസാരിച്ചതിന്‌ പിന്നാലെയാണിത്‌.

കേന്ദ്രമന്ത്രിയുടെ പ്രസ്‌താവന അതിരുകടന്നു പോയി എന്നാണ്‌ എംകെ മുനീര്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്‌. ജനശ്രീ ഒരു എന്‍ജിഒ ആണെന്നും, ജനശ്രീക്ക്‌ ഫണ്ട്‌ നല്‍കില്ല എന്ന വാശി ശരിയല്ല എന്നുമാണ്‌ മുനീറിന്റെ വിമര്‍ശനം.

എന്‍ആര്‍എല്‍എം ഫണ്ടിന്‌ എല്ലാ എന്‍ജിഒകള്‍ക്കും അര്‍ഹതയുണ്ട്‌ എന്നും കുടുംബശ്രീക്ക്‌ പകരമായി രൂപീകരിച്ച പ്രസ്ഥാനമല്ല ജനശ്രീ എന്നും വിശദീകരിച്ച മുനീര്‍, കുടുംബശ്രീയുടെ ഫണ്ട്‌ ജനശ്രീക്കായി വകമാറ്റിയിട്ടില്ലെന്നും, കടുംബശ്രീക്കായി ബജറ്റില്‍ വകയിരുത്തിയ 165 കോടി രൂപ മാറ്റി ചെലവഴിക്കില്ല എന്നും വ്യക്തമാക്കുകയും ചെയ്‌തു.

ആര്‍ക്കും ശ്രീയെന്ന പേരില്‍ സംഘ്‌ടന തുടങ്ങാവുന്നതാണ്‌ എന്നും, എന്നാല്‍ കേന്ദ്ര ഫണ്ട്‌ കുടുംബശ്രീക്ക്‌ മാത്രമേ നല്‍കൂ എന്നുമായിരുന്നു ജയറാം രമേശ്‌ പ്രസ്‌താവിച്ചിരുന്നത്‌.

കേന്ദ്രമന്ത്രിയുടെ ഈ പ്രസ്‌താവനയെ വിമര്‍ച്ചുകൊണ്ട്‌ കേരളം ജയറാം രമേശിന്റെ കുടികിടപ്പുകാരല്ല എന്നാണ്‌ തിങ്കളാഴ്‌ച കോട്ടയം പ്രസ്‌ ക്ലബില്‍ കെസി ജോസഫ്‌ പറഞ്ഞത്‌.

English summary
State Minister MK Muneer also criticizes Jayaram Ramesh on his statement against Janasree follwing KC Joseph's Criticism.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X