Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവാഹാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയുടെ തലവെട്ടി

Afganistan
ലണ്ടന്‍: വിവാഹം കഴിയ്ക്കാന്‍ വിസമ്മതിച്ച പതിനഞ്ചുകാരിയുടെ തല യുവാവിന്റെ ബന്ധുക്കള്‍ വെട്ടിയെടുത്തു. അഫ്ഗാനിസ്താനിലെ കുണ്ഡൂസ് പ്രവിശ്യയിലെ ഇമാം സാഹിബ് ജില്ലയിലാണ് സംഭവം. കേസുമായി ബന്ധപ്പെട്ട് സാദിക്, മസൗദ് എന്നീ യുവാക്കളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

അറസ്റ്റിലായവരുടെ അടുത്ത ബന്ധു കൊല്ലപ്പെട്ട ജിസയെ വിവാഹം ആലോചിച്ചിരുന്നു. എന്നാല്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ താല്‍പ്പര്യമില്ലാത്ത നിലപാടാണ് സ്വീകരിച്ചത്.

വീടിന് തൊട്ടടുത്തുള്ള കിണറില്‍ നിന്നും വെള്ളമെടുത്ത് മടങ്ങുമ്പോഴാണ് ആക്രമണമുണ്ടായത്. ആരാണ് കൊല നടത്തിയതെന്ന കാര്യം സ്ഥിരീകരിക്കാന്‍ പോലിസിന് സാധിച്ചിട്ടില്ല. പെണ്‍കുട്ടിയ്ക്ക് പ്രായം കുറവായതിനാലാണ് വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു.

ഇത്തരത്തിലുള്ള സംഭവങ്ങള്‍ അഫ്ഗാനിസ്താനില്‍ സാധാരണമാണ്. പെണ്‍കുട്ടിയെ പ്രസവിച്ചതില്‍ കുപിതനായി ഭര്‍ത്താവ് യുവതിയെ കഴുത്തുഞെരിച്ച് കൊന്ന സംഭവവും ഈ പ്രവിശ്യയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. പതിനഞ്ചുകാരിയെ അടുത്ത ബന്ധുക്കള്‍ ക്രൂരമായി പീഡിപ്പിച്ചതിനുശേഷം വേശ്യാവൃത്തിയിലേക്ക് തള്ളിയിടുകയും തുടര്‍ന്ന് അനാശാസ്യ കുറ്റം ചുമത്തി ജയിലടയ്ക്കുകയും ചെയ്ത സംഭവവും ഉണ്ടായിട്ടുണ്ട്.

താലിബാന് ശക്തമായ സ്വാധീനുമുള്ള അഫ്ഗാനിസ്താനില്‍ സ്ത്രീകള്‍ക്കെതിരേ നടക്കുന്ന അതിക്രമങ്ങള്‍ അപൂര്‍വമായേ റിപ്പോര്‍ട്ട് ചെയ്യപ്പെടാറുള്ളൂ. പ്രതികളാവുന്ന പുരുഷന്മാരില്‍ ഭൂരിഭാഗം പേര്‍ക്കെതിരേയും കേസൊന്നും നിലവിലുണ്ടാവില്ലെന്നതാണ് ഏറ്റവും ദയനീയമായ കാര്യം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+