മണിയുടെ ജാമ്യാപേക്ഷ തള്ളി

ജാമ്യം ലഭിച്ചാല്‍ മണി സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിക്കുകയായിരുന്നു. അഡ്വ എംകെ ദാമോദരനാണ് മണിയ്ക്കുവേണ്ടി ഹാജരായത്. ഡിസംബര്‍ നാലുവരെയാണ് സിപിഎം നേതാവിനെ റിമാന്‍ഡ് ചെയ്തിരുന്നത്.
30 വര്‍ഷം പഴക്കമുള്ള ഈ കേസ് രാഷ്ട്രീയപ്രേരിതമാണെന്നും എഫ്‌ഐആര്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് എംഎം മണി സുപ്രിം കോടതിയില്‍ നല്‍കിയ കേസ് ഡിസംബര്‍ ഒമ്പതിന് പരിഗണിക്കും. മണി കേസിലെ രണ്ടാം പ്രതിയാണ്. പാമ്പുംപാറ കുട്ടന്‍, ഒജി മദനന്‍ എന്നിവരാണ് കേസിലെ ഒന്നും മൂന്നും പ്രതികള്‍.
നേരത്തെ അഞ്ചേരി വധക്കേസുമായി ബന്ധപ്പെട്ട് നുണപരിശോധനയ്ക്ക് ഹാജരാവാന്‍ പോലിസ് സമന്‍സ് നല്‍കിയിരുന്നു. മണി ഈ ആവശ്യം നിരസിച്ചതോടെയാണ് അറസ്റ്റ് ചെയ്തത്. രാഷ്ട്രീയത്തില്‍ ഏറെ ശക്തനായ മണിയുടെ സാന്നിധ്യം കേസിന് ആവശ്യമായ തെളിവുകള്‍ ശേഖരിക്കുന്നതിന് തടസ്സമാകുന്നുവെന്ന വാദമുയര്‍ത്തിയായിരുന്നു അറസ്റ്റ്.












Click it and Unblock the Notifications