വിഎസ് പ്രതിയാക്കാം നിയമോപദേശം ഒപ്പിച്ചെടുത്തു

ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഒഫ് പ്രോസിക്യൂഷന്‍ ശശീന്ദ്രനാണ് നിയമോപദേശം നല്‍കിയത്. നിയമോപദേശം വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറി. വി.എസിനും അദ്ദേഹത്തിന്റെ പിഎ സുരേഷിനും റവന്യൂമന്ത്രിയായിരുന്ന കെ.പി രാജേന്ദ്രനും എതിരേ രേഖാമൂലമുള്ള തെളിവുകള്‍ ഉണ്‌ടെന്നും മൂവര്‍ക്കുമെതിരേ നിയമനടപടികള്‍ തുടരാമെന്നുമാണ് നിയമോപദേശം ലഭിച്ചിരിക്കുന്നത്
അതേസമയം അഡീഷണല്‍ ലീഗല്‍ അഡ്വൈസര്‍ ഒ ശശി വി.എസിനെ പ്രതിയാക്കാനുള്ള തെളിവുകള്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടി നേരത്തെ നിയമോപദേശം നല്‍കിയിരുന്നു. ഇത് തള്ളിയാണ് വിജിലന്‍സ് പുതിയ നിയമോപദേശം ഒപ്പിച്ചെടുത്തത്.
അഡീഷണല്‍ ലീഗല്‍ അഡൈ്വസറുടെ നിയമോപദേശം വക വയ്‌ക്കേണ്ടതില്ലെന്നും വി.എസിനും മറ്റുള്ളവര്‍ക്കെതിരെ വിജിലന്‍സ് സംഘ തെളിവുകള്‍ ശേഖരിച്ചിട്ടുണ്ടെന്നും ശശീന്ദ്രന്‍ വ്യക്തമാക്കിയിട്ടുണ്ട്.
വിമുക്തഭടന്‍മാര്‍ക്ക് ഭൂമി നല്‍കുന്നതിനുള്ള പദ്ധതിയില്‍പെടുത്തി വി.എസിന്റെ ബന്ധുവായ ടി.കെ സോമന് കാസര്‍ഗോഡ് 2.33 ഏക്കര്‍ ഭൂമി അനുവദിച്ചതാണ് കേസിനാധാരമായ സംഭവം. പ്രഥമദൃഷ്ട്യാ ഫയലുകളില്‍ ക്രമക്കേടുണ്‌ടെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് വിജിലന്‍സ് അന്വേഷണത്തിന് യുഡിഎഫ് സര്‍ക്കാര്‍ ശിപാര്‍ശ ചെയ്തത്. കേസില്‍ എത്രയും പെട്ടെന്ന് നടപടികള്‍ പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിയ്ക്കാനൊരുങ്ങുകയാണ് വിജിലന്‍സ്.












Click it and Unblock the Notifications