Get Updates
Get notified of breaking news, exclusive insights, and must-see stories!

സിന്ദൂരമില്ലെങ്കില്‍ ജീവിയ്‌ക്കേണ്ടെ പൊലീസേ..

Resmi and Rajesh
ആലപ്പുഴ: നഗരത്തിലെ ബീച്ചില്‍ പട്ടാപ്പകല്‍ ഭര്‍ത്താവിനൊപ്പമിരുന്ന യുവതി സിന്ദൂരം ചാര്‍ത്തിയില്ലെന്ന കാരണം പറഞ്ഞ് ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്ത നടപടിയ്‌ക്കെതിരെ വ്യാപക പ്രതിഷേധം. പരാതി നല്‍കിയതിനെ തുടര്‍ന്ന് ജില്ലാ പൊലീസ് ചീഫ് അന്വേഷണത്തിന് ഉത്തരവിട്ടുണ്ട്. സദാചാര പൊലീസിന്റെ വിളയാട്ടം നാട്ടില്‍ ഏറി വരുന്നതിനിടെ ആലപ്പുഴയില്‍ പൊലീസുകാരാണ് സദാചാരത്തിന്റെ കാവല്‍മാലാഖമാരായി രംഗത്തെത്തിയത്.

വ്യാഴാഴ്ചയാണ് ശാസ്ത്രസാഹിത്യപരിഷത്ത് ജില്ലാകമ്മിറ്റിയംഗം രാജേഷിനെയും ഭാര്യ രശ്മിയെയും കസ്റ്റഡിയിലെടുത്ത് പൊലീസ് അപമാനിച്ചത്. താലിയും സിന്ദൂരവുമൊക്കെ ഒഴിവാക്കുന്നതിനായിസ്‌പെഷ്യല്‍ മാര്യേജ് ആക്ട്പ്രകാരം വിവാഹിതരായവരാണ് രാജേഷും രശ്മിയും.
വ്യാഴാഴ്ച ആലപ്പുഴ ബീച്ചില്‍ ലൈറ്റ്ഹൗസിനടുത്ത് ഇരിക്കുകയായിരുന്നു ഇരുവരും. അപ്പോള്‍ അവിടെ എത്തിയ ആലപ്പുഴ സൗത്ത് സ്‌റ്റേഷനിലെ പൊലീസുകാര്‍ പെണ്‍കുട്ടി മതചിഹ്നങ്ങള്‍ ധരിച്ചില്ലെന്ന കാരണംപറഞ്ഞ് ചോദ്യം ചെയ്യല്‍ തുടങ്ങിയത്. നാട്ടുകാരുടെ മുന്നില്‍ അധിക്ഷേപിച്ച ശേഷം ഇവരെ പിന്നീട് പൊലീസ് ജീപ്പില്‍കയറ്റികൊണ്ടുപോയത്. രശ്മിയെ സ്‌റ്റേഷനിലേക്ക് കൊണ്ടുപോകുമ്പോള്‍ വനിത പൊലീസില്ലായിരുന്നുവെന്നും പറയപ്പെടുന്നു.

സ്റ്റേഷനിലെ എസ്‌ഐയും ഡ്രൈവറും മറ്റു ചില പൊലീസുകാരും ചേര്‍ന്ന് മണിക്കൂറുകളോളം മാനസിക പീഡനത്തിനിരയാക്കിയതായി ദമ്പതിമാര്‍ പറഞ്ഞു. സംശയമുണ്ടെങ്കില്‍ ബന്ധുക്കളെ ഫോണില്‍ വിളിച്ച് അന്വേഷിക്കാമെന്നു പറഞ്ഞിട്ടും പൊലീസ് വഴങ്ങിയില്ല. തുടര്‍ന്ന്
ഫോണ്‍ ചെയ്യാന്‍ ഒരുങ്ങിയ രാജേഷില്‍ നിന്നു മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങുകയും ചെയ്തു. മണിക്കൂറുകള്‍ക്കുശേഷം പൊതുപ്രവര്‍ത്തകര്‍ ഇടപെട്ടപ്പോഴാണ് ഇവരെ വിട്ടയക്കാന്‍ പൊലീസ് തയാറായത്.

തങ്ങളുടെ ഭാഗ്യം ന്യായീകരിയ്ക്കാനായി പൊലീസ് ദമ്പതിമാര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പൊതുജനശല്യമുണ്ടാക്കി എന്നപേരിലാണ് രാജേഷിനും രശ്മിക്കുമെതിരെ പൊലീസ് കേസെടുത്തിരിയ്ക്കുന്നത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കടക്കം പരാതി നല്‍കിയിട്ടും കുറ്റക്കാരെ രക്ഷിക്കാനാണ് നീക്കമെന്നും സൂചനയുണ്ട്.

അതേസമയം, കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് വിവിധ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. കുറ്റക്കാരെ ഉടന്‍ സസ്‌പെന്റു ചെയ്യണമെന്ന് ടിഎം തോമസ് ഐസക്ക് എംഎല്‍എ ആവശ്യപ്പെട്ടു.

പൊലീസ് സദാചാര പൊലീസായി മാറിയതിനെതിരെ സൈബര്‍ ലോകത്തും പ്രതിഷേധം ശക്തമാണ്. ദമ്പതിമാരുടെ വിവാഹച്ചിത്രം പോസ്റ്റ് ചെയ്താണ് ഫേസ്ബുക്കില്‍ പ്രതിഷേധം നടക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+