Get Updates
Get notified of breaking news, exclusive insights, and must-see stories!

ബ്രോക്കറെ അമ്മയും മകളും ചേര്‍ന്ന് കൊന്നു തള്ളി

Murder
അഹമ്മദാബാദ്: സ്വത്ത് തട്ടിയെടുക്കാന്‍ വേണ്ടി അമ്മയും മകളും ചേര്‍ന്ന് മുംബൈയിലെ സ്റ്റോക്ക് ബ്രോക്കറെ വെട്ടിനുറുക്കി. പടിഞ്ഞാറന്‍ മുംബൈയിലെ കാണ്ഡിവ്‌ലി പ്രദേശത്തുകാരനായ മുക്തി ഷായാണ് കൊലക്കത്തിക്ക് ഇരയായത്. കേസുമായി ബന്ധപ്പെട്ട് അമിതാ ഭട്ട്(52), ധ്വനി(30) എന്നിവരെ പോലിസ് അറസ്റ്റ് ചെയ്തു.

ഷായുടെ 17 കോടി വരുന്ന സ്വത്തുക്കളുടെ പവര്‍ ഓഫ് അറ്റോണി ഒപ്പിട്ടുവാങ്ങിയതിനുശേഷമായിരുന്നു കൊലപാതകം. ഫാഷന്‍ ഡിസൈനറായ ധ്വനിയുടെ പദ്ധതികളനുസരിച്ചാണ് കാര്യങ്ങള്‍ നീങ്ങിയത്. ഷായ്ക്ക് അമിതയും ധ്വനിയുമായും അടുത്ത ബന്ധമാണുണ്ടായിരുന്നത്. ആറു മാസം മുമ്പ് സ്വത്തുവഹകള്‍ ധ്വനി സൂത്രത്തില്‍ എഴുതി വാങ്ങിച്ചിരുന്നു.

അഹമ്മദാബാദില്‍ നിന്നും മുംബൈയിലേക്കുള്ള റോഡരികിലാണ് ഷായുടെ കാറിലാണ് ജഢം കണ്ടെത്തിയത്. വണ്ടിയിലുണ്ടായിരുന്ന പച്ചക്കറികളും ദുപ്പട്ടയുമാണ് കേസില്‍ വഴിത്തിരിവായത്. ഷായുടെ മൊബൈല്‍ ഡാറ്റകള്‍ പരിശോധിച്ചതില്‍ നിന്നും രണ്ടു സ്ത്രീകളാണ് ഏറ്റവും കൂടുതല്‍ ഫോണ്‍ ചെയ്തിട്ടുള്ളതെന്ന്‌ മനസ്സിലായി.

അമിതയുമായാണ് ഷാ ആദ്യം അടുത്തത്. ഭര്‍ത്താവിന്റെ റിട്ടയര്‍മെന്റ് പണം മുഴുവന്‍ അയാള്‍ക്ക് കൊടുക്കാന്‍ അമിത തയ്യാറായി. പിന്നീട് ധ്വനിയുമായും അടുത്ത ഇയാള്‍ രണ്ടു പേരിലൊരാളുമായി എപ്പോഴും കറങ്ങി.

കൂടുതല്‍ അടുത്തതോടെ ഷാ ഏറെ സമ്പന്നനാണെന്ന് മനസ്സിലായി. പനവേലില്‍ കോടികള്‍ വിലമതിപ്പുള്ള സ്വത്തുക്കള്‍ ഇയാള്‍ക്കുണ്ടെന്ന് തെളിഞ്ഞതോടെ ഇയാളെ ഇല്ലാതാക്കാനുള്ള പദ്ധതിയിടുകയായിരുന്നു. അതിന്റെ ആദ്യപടിയായി പവര്‍ ഓഫ് അറ്റോണി സ്വന്തമാക്കി.

ആദ്യം വിഷം കൊടുത്ത് കൊല്ലാനാണ് പദ്ധതിയിട്ടത്. പക്ഷേ, സിറിഞ്ചിലേക്ക് വിഷം നിറയ്ക്കുന്നതില്‍ പരാജയപ്പെട്ടതോടെ ചായയില്‍ ചേര്‍ത്തു നല്‍കി. തുടര്‍ന്ന് ധ്വനി കാറിന്റെ നിയന്ത്രണം ഏറ്റെടുത്തു. ഷാ മയങ്ങിയെന്ന് ഉറപ്പായതോടെ പ്രധാനപ്പെട്ട ഞരമ്പുകള്‍ മുറിച്ചു കാറില്‍ ഉപേക്ഷിക്കുകയായിരുന്നു.

ഇതിനു മുമ്പ് രണ്ടു തവണ ഷായെ കൊല്ലാന്‍ ശ്രമിച്ചിട്ടുണ്ടെന്ന് ധ്വനി സ്മ്മതിച്ചു. ലോണാവാലയില്‍ വെച്ച് ഉയരത്തില്‍ നിന്നു തള്ളിയിടാന്‍ ശ്രമിച്ചിരുന്നു. പിന്നീട് പനവേലില്‍ വെച്ച് വിഷം കലര്‍ത്തി നല്‍കിയെങ്കിലും അത്തവണയും ഷാ രക്ഷപ്പെടുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+