ദില്ലി: പെണ്‍കുട്ടിയെ സിംഗപ്പൂരിലേക്ക് കൊണ്ടുപോയി
ദില്ലി: കൂട്ട ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയ വിദഗ്ധ ചികിത്സയ്ക്കായി സിംഗപ്പൂരിലേക്ക് കൊണ്ടു പോയി. സഫ്ദര്‍ജങ് ആശുപത്രിയില്‍ നിന്നും മേദാന്ത മെഡിസിറ്റി ആംബുലന്‍സിലാണ് കുട്ടിയെ പുറത്തുകൊണ്ടു വന്നത്. തുടര്‍ന്ന് രാത്രി 11.30ഓടുകൂടി എയര്‍ ആംബുലന്‍സില്‍ സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോയി. രണ്ടു ഡോക്ടര്‍മാരടങ്ങുന്ന വിദഗ്ധസംഘവും പെണ്‍കുട്ടിയ്‌ക്കൊപ്പമുണ്ടെന്ന് സിഎന്‍എന്‍-ഐബിഎന്‍ റിപ്പോര്‍ട്ട് ചെയ്തു.
തീര്‍ത്തും നാടകീയമായിട്ടാണ് പെണ്‍കുട്ടിയെ മാറ്റിയത്. സഫ്ദര്‍ജങില്‍ നിന്നും മേദാന്തയിലേക്ക് മാറ്റുകയാണെന്ന റിപ്പോര്‍ട്ടുകളാണ് ആദ്യം പുറത്തുവന്നത്. ആശുപത്രിയ്ക്ക് ചുറ്റുമുള്ള മാധ്യമപ്രവര്‍ത്തകരെ പോലിസ് മാറ്റിയതിനുശേഷം മൂന്നു ആംബുലന്‍സുകളാണ് പുറത്തേക്ക് വന്നത്. അതുകൊണ്ടുണ്ടായ ആശയകുഴപ്പം മുതലാക്കിയായിരുന്നു ആശുപത്രി അധികൃതരും പോലിസും നീങ്ങിയത്. ചാര്‍ട്ട് ചെയ്ത പ്രത്യേകവിമാനത്തില്‍ പെണ്‍കുട്ടിയെ കയറ്റിയതിനുശേഷംമാത്രമാണ് വിവരം പുറംലോകത്തെത്തിയത്.

പെണ്‍കുട്ടിയ്ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അത് ഒട്ടേറെ അനിഷ്ടസംഭവങ്ങളുണ്ടാക്കുമെന്ന് അധികൃതര്‍ ആശങ്കപ്പെടുന്നുണ്ട്. പെണ്‍കുട്ടി ജീവന്‍ നിലനിര്‍ത്തുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടുകൂടിയായതിനാലാണ് പോലിസും ആശുപത്രി അധികൃതരും ഇത്രയും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചത്. ഡിസംബര്‍ 16നാണ് ദില്ലിയിലെ വസന്ത് വിഹാര്‍ മേഖലയില്‍ വെച്ച് പെണ്‍കുട്ടിയ്ക്കും കൂട്ടുകാരനുമെതിരേ ആക്രമണമുണ്ടായത്.












Click it and Unblock the Notifications