Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍സ്റ്റബിളിന്റെ മരണം വിവാദത്തില്‍

Cop died due to cardiac arrest caused by injuries: Autopsy
ദില്ലി: ബസില്‍ യുവതി കൂട്ടമാനഭംഗത്തിനിരയായ സംഭവത്തില്‍ നീതി ആവശ്യപ്പെട്ട് ഇന്ത്യാഗേറ്റിന് മുന്നില്‍ നടന്ന സമരത്തിനിടെ പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ചത് പരിക്കിനെ തുടര്‍ന്നുള്ള ഹൃദയാഘാതം മൂലമാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.

ദില്ലി പൊലീസിലെ കോണ്‍സ്റ്റബിള്‍ സുഭാഷ് ചന്ദ് തോമറാണ് (47)ഞാറാഴ്ച്ച വൈകിട്ട് തിലക് മാര്‍ഗ്ഗില്‍ കുഴഞ്ഞു വീണത്. റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ടോബര്‍ ചൊവ്വാഴച്ച് രാവിലെ മരിച്ചു.

ടോമറിനെ ചികിത്സിച്ച ഡോക്ടറുടെ ഭാഷ്യത്തിന് വിരുദ്ധമായ കാര്യങ്ങളാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. ചെറിയ ചില ചതവുകളും മുറിവും ഒഴിച്ചാല്‍ ബാഹ്യമായി വലിയ പരുക്കിന്റെ ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നാണു റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലെ മെഡിക്കല്‍ സൂപ്രണ്ട് ഡോ. ടി.എസ്. സിദ്ധു പറഞ്ഞത്. ഹൃദയാഘാതമാണോ മരണകാരണമെന്ന ചോദ്യത്തിന് അറിയില്ലെന്നായിരുന്നു ഡോക്ടറുടെ മറുപടി. എന്നാല്‍ പരിക്കിനെ തുടര്‍ന്നുള്ള ഹൃദയാഘാതമാവാം ടോമറുടെ മരണത്തിന് പിന്നിലെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്.

തോമറിന്റെ ശരീരത്തില്‍ ഗുരുതരമായ പരിക്കുകള്‍ ഉണ്ടായിരുന്നെന്നും നെഞ്ചിലും കഴുത്തിലും ഏറ്റ ക്ഷതമാകാം ഹൃദയാഘാതത്തിനു കാരണമായതെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. ഇടതുവശത്തെ മൂന്ന് വാരിയെല്ലുകള്‍ പൊട്ടിയിരുന്നതായും ആന്തരിക അവയവങ്ങളില്‍ രക്തസ്രാവമുണ്ടായെന്നും റിപ്പോര്‍ട്ടിലുണ്ടെന്ന് ദില്ലി പൊലീസ് വ്യക്തമാക്കി.

പ്രതിക്ഷേധക്കാരുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റാണ് ഉദ്യോഗസ്ഥന്‍ മരിച്ചതെന്ന പൊലീസിന്റെ വാദംശരി വയ്ക്കുന്നതാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്അതേസമയം, ടോബറിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപണത്തെതുടര്‍ന്ന് ദില്ലി പൊലീസ് െ്രെകംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+