Get Updates
Get notified of breaking news, exclusive insights, and must-see stories!

പെണ്‍കുട്ടിയുടെ ഹൃദയമിടിപ്പ് കുറയുന്നു

ദില്ലി: ബസില്‍ കൂട്ടമാനഭംഗത്തിനിരയായ സിംഗപ്പൂരില്‍ ചികില്‍സയിലുള്ള യുവതിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. 23കാരിയായ യുവതിയുടെ ഹൃദയമിടിപ്പ് കുറഞ്ഞതായി സിംഗപ്പൂര്‍ മൗണ്ട് എലിസബത്ത് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ വെള്ളിയാഴ്ച പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.

ദില്ലിയിലെ സഫ്ദര്‍ജങ് ആശുപത്രിയില്‍ നിന്നും വിദഗ്ധ ചികിത്സക്കായി വ്യാഴായ്ച രാവിലെ പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് യുവതിയെ സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയിയിലേക്ക് കൊണ്ടുപോയത്. ഇവിടുത്തെ തീവ്രപരിചരണ വിഭാഗത്തിലാണ് പെണ്‍കുട്ടിയെ പ്രവേശിപ്പിച്ചിരിയ്ക്കുന്നത്.

അതിനിടെ മകളെ രക്ഷിക്കാന്‍ മികച്ച ചികിത്സ നല്‍കുന്നതിന് സിംഗപ്പൂരിനും അതിനുവേണ്ട യാത്രാ സൗകര്യം ഏര്‍പ്പെടുത്തിയതിന് ഇന്ത്യന്‍ സര്‍ക്കാരിനും നന്ദിപറയുന്നതായി പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു.മകള്‍ക്ക് ഏറ്റവും മെച്ചപ്പെട്ട ചികിത്സയാണു ലഭിക്കുന്നതെന്നും ബാക്കി ദൈവത്തിന്റെ കൈയിലാണെന്നും അദ്ദേഹം പറഞ്ഞു.

ഏഷ്യയില്‍ ഏറ്റവും മികച്ചരീതിയില്‍ അവയവമാറ്റ ശസ്ത്രക്രിയ നടക്കുന്ന ആശുപത്രികളില്‍ ഒന്നാണ് സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രി. സിംഗപ്പൂരിലെ മാധ്യമങ്ങള്‍ പെണ്‍കുട്ടിയുടെ ആരോഗ്യ നില സംബന്ധിച്ച വാര്‍ത്തകള്‍ക്ക് വന്‍ പ്രാധാന്യമാണ് നല്‍കുന്നത്. വെള്ളിയാഴ്ച പുറത്തിറങ്ങിയ പത്രങ്ങളിലെല്ലാം പെണ്‍കുട്ടിയുടെ വാര്‍ത്തകള്‍ മുന്‍പേജില്‍ തന്നെ ഇടംപിടിച്ചിട്ടുണ്ട്.

യുവതിക്ക് സാധ്യമായ എല്ലാ ചികിത്സയും ലഭ്യമാക്കുമെന്ന് സിംഗപ്പൂരിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.
വിവിധ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടര്‍മാര്‍ അടങ്ങിയ സംഘം പെണ്‍കുട്ടിയെ രക്ഷിക്കാന്‍ എല്ലാ ശ്രമവും നടത്തിവരികയാണെന്നു ഹോസ്പിറ്റല്‍ ചീഫ് എക്‌സിക്യൂട്ടീവ് ഡോ. കെല്‍വിന്‍ ലോ ം അറിയിച്ചു.

അതേസമയം, പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട ബസിന്റെ രജിസ്‌ട്രേഷന്‍ സംബന്ധിച്ച രേഖകള്‍ വ്യാജമാണെന്ന് കണ്ടെത്തി. രണ്ട് വര്‍ഷത്തിനിടെ ആറു തവണ പ്രസ്തുത ബസ് ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചതിന് പിടികൂടിയിട്ടുണ്ടെന്നും വ്യക്തമായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+