കസബിന്റെ ആത്മശാന്തിക്കായി കൊച്ചിയില്‍ പ്രാര്‍ഥന

176 പേരുടെ മരണത്തിനും കോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങള്‍ക്കും വഴിവെച്ച മുംബൈ സ്‌ഫോടനത്തിലെ കുറ്റവാളിയുടെ പേരില്‍ ഇതാദ്യമായാണ് രാജ്യത്ത് പ്രാര്‍ഥന നടത്തിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
എറണാകുളത്തെ കാക്കനാട് ജഡ്ജിമുക്കിലുള്ള ജുമാ മസ്ജിദില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. പള്ളിയിലെ ഖത്തിബ് റൗഫ് മൗലവിയാണ് മരിച്ചവര്‍ക്കായി നടത്തുന്ന പ്രാര്‍ഥനയില്‍, തൂക്കിലേറ്റപ്പെട്ട മുസ്ലിം സഹോദരന്‍ അജ്മല്‍ കസബിനു വേണ്ടി പ്രാര്‍ഥിക്കുന്നുവെന്ന് ഉച്ചത്തില്‍ വിളിച്ചു പറഞ്ഞതത്രെ.
തുടര്‍ന്ന് പള്ളിക്കമ്മിറ്റി അടിയന്തരമായി വിളിച്ചു ചേര്‍ത്ത് റൗഫിനെ ഖത്തീബ് സ്ഥാനത്തു നിന്നു നീക്കി. റൗഫിന്റെ നടപടി മുഹമ്മദ് നബിയുടെ വഴിയല്ലെന്നും ഇസ്ലാമിക വിരുദ്ധമാണെന്നും കണ്ണോത്ത് അബ്ദുള്‍ മജീദിന്റെ നേതൃത്വത്തിലുള്ളവര്‍ വാദിച്ചു. സംഭവത്തെക്കുറിച്ച് സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്പി മുരളീധരന്‍ നായരുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.












Click it and Unblock the Notifications