ടിപി വധം: വിചാരണ ഫെബ്രു 11 മുതല്‍

ജൂലൈ 31ന് മുമ്പ് വിചാരണ തീര്‍ക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശമുള്ളതിനാല്‍ സമയബന്ധിതമായി വിചാരണതീര്‍ക്കാനാണ് പ്രത്യേക കോടതി ലക്ഷ്യമിടുന്നത്.
കേസിലെ പ്രധാന സാക്ഷികളുടെ വിസ്താരം ഫെബ്രുവരി 11 മുതല്‍ 14 വരെ നടക്കും. ജയകൃഷ്ണന്‍ വധക്കേസുമായി ബന്ധപ്പെട്ട് തന്നെ ജയിലില്‍ വെച്ച് ക്രൂരമായി മര്‍ദ്ദിച്ചെന്ന ടി കെ രജീഷിന്റെ ഹര്‍ജിയും കോടതി പരിഗണിച്ചു. ജയില്‍ സൂപ്രണ്ടിന്റെ റിപ്പോര്‍ട്ട് ലഭിച്ചശേഷം വെള്ളിയാഴ്ച രജീഷിന്റെ ഹര്‍ജിയില്‍ വിധി പറയും.
രണ്ടുപേരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയതോടെ ടി.പി. വധക്കേസിലെ പ്രതികളുടെ എണ്ണം 76 ല്‍ നിന്ന് 74 ആയി കുറഞ്ഞു. മറ്റു രണ്ടു പ്രതികള്‍ ഒളിവിലായതിനാല്‍ 72 പേര്‍ക്കാണ് കുറ്റപത്രം നല്‍കിയിരിക്കുന്നത്. പ്രതികളുടെ റിമാന്‍ഡ് കാലാവധി ഫെബ്രുവരി 11 വരെ നീട്ടിയിട്ടുണ്ട്.


Click it and Unblock the Notifications