സദാചാരം ലംഘിക്കുന്ന സ്ത്രീകള്‍ ശിക്ഷിക്കപ്പെടും
ദില്ലി: സദാചാരത്തിന്റെ അതിരുകള്‍ ലംഘിക്കുന്ന സ്ത്രീകള്‍ ശിക്ഷ അനുഭവിക്കേണ്ടിവരുമെന്ന് ബി.ജെ.പി നേതാവ്. സ്ത്രീകള്‍ക്കെതിരെ നടക്കുന്ന ക്രൂരതകള്‍ക്കെതിരെ രാജ്യം ശക്തമായി പ്രതികരിച്ചുകൊണ്ടിരിക്കെവന്ന മുതിര്‍ന്ന നേതാവിന്റെ പ്രസ്താവന പ്രതിപക്ഷ പാര്‍ട്ടിയായ ബിജെപിയ്ക്ക് തലവേദനയായി.
ബിജെപി നേതാവും മധ്യപ്രദേശ് കാബിനറ്റ് മന്ത്രിയുമായ കൈലാഷ് വിജയവര്‍ഗിയയാണ് സ്ത്രീകളെ അധിക്ഷേപിയ്ക്കുന്ന നേതാക്കളുടെ പട്ടികയില്‍ ഇടം പിടിച്ചിരിയ്ക്കുന്നത്.
സമൂഹത്തില്‍ നിലനില്‍ക്കുന്ന സദാചാരസീമകള്‍ ലംഘിച്ച് പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ കനത്ത വില നല്‍കേണ്ടി വരുമെന്നും ലക്ഷമണരേഖ കടക്കുന്നവരെ രാവണന്‍മാര്‍ അപഹരിയ്ക്കുമെന്നും രാമായണത്തിലെ സീതാപഹരണം ഉദാഹരിച്ചുകൊണ്ട് അദ്ദേഹം അഭിപ്രായപ്പെട്ടു.
അതിര്‍ത്തി ലംഘിക്കുന്ന സ്ത്രീ രാവണന്റെ മുന്നില്‍ സ്വയം പ്രതിഷ്ഠിക്കപ്പെടുകയാണെന്നും കൈലാഷ് പറഞ്ഞു.
നേരത്തെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളും രാഷ്ട്രപതിയുടെ മകനും സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളിലൂടെ വിവാദങ്ങളിലകപ്പെട്ടിരുന്നു.












Click it and Unblock the Notifications