പൊലീസ് സ്റ്റേഷനില്‍ സാറന്മാരുടെ കയ്യാങ്കളി

സിഐ ശ്രീകുമാറും എസ്‌ഐ അനൂപ് ജോസും തമ്മിലായിരുന്നു അടി. എസ്‌ഐ മഫ്ത്തിയില്‍ വന്നതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണു കാരണം. അതേസമയം ഇവര്‍ക്കിടയില്‍ കുറെനാളായി പുകഞ്ഞുനില്‍ക്കുന്ന തര്‍ക്കമാണ് അടിയില്‍ കലാശിച്ചതെന്ന് സൂചനയുണ്ട്. പൊലീസുകാര്‍ക്ക് ഡ്യൂട്ടി കൊടുത്തതിനെക്കുറിച്ചുള്ള തര്‍ക്കമാണ് സംഭവത്തിന് പിന്നിലെന്നും പൊലീസുകാര്‍ പറയുന്നു.
ചൊവ്വാഴ്ച രാവിലെ രാവിലെ എസ്‌ഐ അനൂപ് മഫ്ത്തിയില്‍ ഡ്യൂട്ടിക്കെത്തിയത് ശ്രീകുമാര്‍ ചോദ്യം ചെയ്തതാണ് അടി പൊട്ടാന്‍ കാരണമായത്. കീഴുദ്യോഗസ്ഥരടക്കമുള്ളവരുടെ മുന്‍പില്‍ തന്നെ അധിക്ഷേപിച്ചതിനെ അനൂപ് എതിര്‍ത്തു. തുടര്‍ന്നുണ്ടായ വാക്കേറ്റം കയ്യാങ്കളിയിലെത്തുകയായിരുന്നു. സംഭവത്തെക്കുറിച്ചു സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണമാരംഭിച്ചു.
അതേസമയം, ജോലി സംബന്ധമായ സ്വാഭാവിക സംസാരം മാത്രമേ ഉണ്ടായിട്ടുള്ളെന്നും സംഘര്‍ഷം ഉണ്ടായെന്ന മട്ടിലുള്ള പ്രചാരണം ശരിയല്ലെന്നും ഉദ്യോഗസ്ഥര്‍ ഇരുവരും വ്യക്തമാക്കി. നടപടി ഭയന്നാണ് ഒത്തുതീര്‍പ്പിലേക്ക് ഇവരെ എത്തിച്ചതെന്ന് സൂചനയുണ്ട്.












Click it and Unblock the Notifications