കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭൂമിയുടെ അന്തകന്‍ കടന്നുപോയി

  • By Ajith Babu
Google Oneindia Malayalam News

ലണ്ടന്‍: ഭൂമിയെ തൊട്ടു തൊട്ടില്ലെന്ന വിധത്തില്‍ അപോഫിസ് ഇത്തവണയും കടന്നു പോയതായി വാന നിരീക്ഷകര്‍. യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയാണ് അപോഫിസിന്റെ വരവും പോക്കും സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്. ഈ ഉല്‍ക്കയുടെ ചിത്രം പകര്‍ത്താനും അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്.

യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ ഹെര്‍ഷല്‍ സ്‌പേസ് ഒബ്‌സര്‍വേറ്ററി ടെലസ്‌കോപ്പാണ് ഭൂമിയ്ക്ക് വളരെ അടുത്തുകൂടി കടന്നുപോയ അപോഫിസിനെ ക്യാമറയിലാക്കിയത്.

The 'Doomsday' asteroid Apophis that could hit Earth in 2036

നഗ്‌നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ കഴിയാത്ത ഉല്‍ക്ക ഭൂമിയില്‍ നിന്നു 14 ലക്ഷം കിലോമീറ്റര്‍ ദൂരത്തുകൂടിയാണു കടന്നുപോയത്. ഇതൊരു വലിയ ദൂരമായി നമുക്ക് തോന്നാമെങ്കിലും ബഹിരാകാശ ഗവേഷകരെ സംബന്ധിച്ചിടത്തോളം ഇത് ഒരു ചെറിയ അളവുകോല്‍ തന്നെയാണ്.

നേരത്തെ കരുതിയതിനെക്കാള്‍ അപകടകാരിയാണ് ഈ ഉല്‍ക്കയെന്ന് ഒരു വിഭാഗം ഗവേഷകര്‍ പറയുന്നു. ഭൂമിയുടെ അന്തകനെന്നാണ് അപോഫിസിനെ പല മാധ്യമങ്ങളും വിശേഷിപ്പിയ്ക്കുന്നത്.

2004ലാണ് ഈ ഉല്‍ക്കയെ ആദ്യമായി തിരിച്ചറിഞ്ഞത്. 2029 ഏപ്രിലില്‍ ഇവന്‍ ഭൂമയില്‍ പതിയ്ക്കാന്‍ 2.7 ശതമാനം സാധ്യതയുണ്ടെന്നായിരുന്നു ശാസ്ത്രജ്ഞര്‍ അന്ന് പ്രവചിച്ചത്. എന്തായാലും 2029ല്‍ ഉല്‍ക്കാപതനത്തിന് സാധ്യതയില്ലെന്നാണ് പുതിയ കണക്കുകള്‍ സൂചിപ്പിയ്ക്കുന്നത്. അന്ന് 36000 കിലോമീറ്റര്‍ അടുത്തുകൂടി അപോഫിസ് കടന്നുപോകും. ഈ യാത്ര മനുഷ്യര്‍ വിക്ഷേപിച്ച കൃത്രിമോപഗ്രഹങ്ങള്‍ക്ക് ഭീഷണിയായിരിക്കുമെന്ന് ഉറപ്പാണ്.

2029ലെ ഭീഷണി ഏറെക്കുറെ ഒഴിഞ്ഞെങ്കിലും ഏഴ് വര്‍ഷത്തിന് ശേഷം 2036ല്‍ അപോഫിസ് ഭൂമിയിലേക്കെത്തുമെന്ന് തന്നെയാണ് ഒരു കൂട്ടം ശാസ്ത്രജ്ഞന്മാര്‍ മുന്നറിയിപ്പ് നല്‍കുന്നത്. അതൊരു പക്ഷേ ഭൂമിയുടെ അന്ത്യത്തിന് തന്നെ വഴിയൊരുക്കുമെന്നും അവര്‍ പറയുന്നു.

English summary
The European Space Agency's orbiting telescope has captured striking new images of the huge 'Doomsday' asteroid Apophis that could smash into Earth in 2036 - revealing it is larger than previously thought
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X